താൾ:Koudilyande Arthasasthram 1935.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮൩
അറുപതാം പ്രകരണം ഏഴാം അധ്യായം


രിൽവച്ചു സ്വയംജാതനായ ഔരസപുത്രൻ പിതാവിന്റെയും ബന്ധുക്കളുടേയും ദായാദൻ (മുതലവകാശി)ആകുന്നു. പരജാതനായ പുത്രൻ സംസ്ക്കൎത്താവിന്റെ ദായാദനായിരിക്കും; അവൻ ബന്ധുക്കളുടെ ദായാദനാകയില്ല. മാതാപിതാക്കന്മാരാൽ മന്ത്രോദകപൂൎവ്വമായിട്ടു് ദത്തനായ (നൽകപ്പെട്ട) പുത്രൻ ദത്തൻ; അവൻ ഔരസപുത്രനോടു തുല്യനാകുന്നു. സ്വമനസ്സാലേയോ ബന്ധുക്കളുടെ ഉപദേശപ്രകാരമോ പുത്രനായിട്ടു വന്നവൻ ഉപഗതൻ; പുത്രനായി അധികാരപ്പെടുത്തപ്പെട്ടവൻ കൃതകൻ; വിലകൊടുത്തു അന്യനോടു വാങ്ങിയവൻ ക്രീതൻ.

ഔരസനായിട്ടൊരു പുത്രനുണ്ടായാൽ സവൎണ്ണന്മാരായി വേറെയുള്ള പുത്രന്മാൎക്കു് പിതൃദ്രവ്യത്തിന്റെ മൂന്നിലൊരംശം മാത്രമേ ലഭിക്കുകയുള്ളൂ *[1]. അസവൎണ്ണന്മാരായ പുത്രന്മാൎക്കാകട്ടെ ഗ്രാസാച്ഛാദനം മാത്രമേ കിട്ടുകയുള്ളൂ.

ബ്രാഹ്മണക്ഷത്രിയൎക്കു തങ്ങളുടെ അടുത്ത വൎണ്ണത്തിലുണ്ടായ പുത്രന്മാർ സവൎണ്ണന്മാരും, അടുത്തതിന്റെ പിന്നത്തെ വൎണ്ണത്തിലുണ്ടായവർ അസവൎണ്ണന്മാരുമാകുന്നു. ബ്രാഹ്മണന്നു വൈശ്യയിലുണ്ടായ പുത്രൻ അംബഷ്ഠൻ; ശൂദ്രയിലുണ്ടായവൻ നിഷാദൻ അല്ലെങ്കിൽ പാരശവൻ. ക്ഷത്രിയനു ശൂദ്രയിലുണ്ടായ പുത്രൻ ഉഗ്രൻ. വൈശ്യനു ശൂദ്രയിലുണ്ടായ പുത്രൻ ശൂദ്രൻ തന്നെ. അചരിതവ്രതന്മാരായ (ഉപനയനം ചെയ്യാത്തവർ) ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരിൽനിന്നു സവൎണ്ണസ്ത്രീകളിലുണ്ടായ പുത്രന്മാർ വ്രാത്യന്മാരാകുന്നു-ഇങ്ങനെ അനുലോമന്മാർ.

ശൂദ്രങ്കൽനിന്നു പ്രതിലോമന്മാരായിട്ടു ജനിച്ച പുത്രന്മാർ യഥാക്രമം ആയോഗവനും, ക്ഷത്തനും, ചണ്ഡാല

  1. മൂന്നിൽ രണ്ടംശം ഔരസനിരിക്കുമെന്നൎത്ഥം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/294&oldid=204804" എന്ന താളിൽനിന്ന് ശേഖരിച്ചത്