താൾ:Koudilyande Arthasasthram 1935.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആറാം അധ്യായം.

അംശവിഭാഗം


ഒരു സ്ത്രീയുടെ പുത്രന്മാരിൽ ജ്യേഷ്ഠന്നുള്ള അംശം ബ്രാഹ്മണർക്കു ആടുകൾ ; ക്ഷത്രിയർക്കു കുതിരകൾ; വൈശ്യർക്കു പശുക്കൾ; ശൂദ്രർക്കു കുറിയാടുകൾ കാണലിംഗങ്ങളായിട്ടുള്ള (ഒരു കണ്ണുപൊട്ടുക തുടങ്ങിയ അംഗവൈകല്യമുള്ളവ) ആടുകൾ മുതലായവ പുത്രന്മാരിൽ മധ്യമന്നുള്ള അംശമാണ്; ഭിന്നവർണ്ണങ്ങൾ ( പല നിറങ്ങളോടു കൂടിയവ) ആയിട്ടുള്ളവ കനിഷ്ഠന്നുള്ള അംശമാകുന്നു. നാൽക്കാലികളില്ലാത്തപക്ഷം രത്നങ്ങളൊഴിച്ചു ശേഷമുള്ള ദ്രവ്യങ്ങളുടെ പത്തിലൊരു ഭാഗം ജ്യേഷ്ഠന്നു് അധികാംശമായിട്ടെടുക്കാം. എന്തുകൊണ്ടെന്നാൽ, ജ്യേഷ്ഠപുത്രൻ സ്വധാപാശം (പിതൃകർമ്മമാകുന്ന പാശം ) ബന്ധിച്ചിട്ടുള്ളവനായതുകൊണ്ടുതന്നെ _ ഇങ്ങനെയാണ് ഉശനസ്സിന്റെ മതപ്രകാരമുള്ള വിഭാഗം.

അച്ഛൻ ഉപയോഗിച്ചിരുന്ന പരിവാപ (ഉപകരണങ്ങൾ ) ത്തിൽ നിന്നു യാനവും ആഭരണവും ജ്യേഷ്ഠാംശം ശയനവും ആസനവും ഭുക്തകാംസ്യവും ( ഉണ്ണുന്ന ഓട്ടുകിണ്ണം) മധ്യമാംശം കറുത്ത ധാന്യവും ആയസവും (ഇരുമ്പുകൊണ്ടുള്ള വസ്തുക്കൾ) ഗൃഹോപകരണവും കാളയും വണ്ടിയും കനിഷ്ഠാംശം ഇവ കഴിച്ചു ശേഷമുമുള്ള ദ്രവ്യങ്ങളോ ദ്രവ്യമോ എല്ലാ പുത്രന്മാർക്കും സമമായിട്ടു ഭാഗിക്കണം ഭഗിനിമാർ അദായാദകൾ ( ദായത്തിൽ അംശം കിട്ടുവാൻ അവകാശമില്ലാത്തവർ ) ആണ് എന്നാൽ അവർക്കു അമ്മ ഉപയോഗിച്ചിരുന്ന പരിവാപത്തിൽ നിന്നു ഭുക്തകാംസ്യവും ആഭരണവും ലഭിപ്പാനവകാശമുണ്ട്.

ജ്യേഷ്ഠൻ മാനുഷഹീനൻ( പൗെരുഷമില്ലാത്തവൻ) ആണെങ്കിൽ മേൽപ്പറഞ്ഞതിൽ നിന്നു മൂന്നിലൊരു ഭാഗ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/289&oldid=151818" എന്ന താളിൽനിന്ന് ശേഖരിച്ചത്