താൾ:Koudilyande Arthasasthram 1935.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറുപതാം പ്രകരണം അഞ്ചാം അധ്യായം മ്മിൽ വർഞ്ചിക്കപ്പെട്ടത്) അന്തർഹിതമോ (മറച്ചുവയ്ക്കപ്പെട്ടത്)അവിജ്ഞാതോൽപ്പന്നമോ (അറിയാതെ കിടന്നിട്ട് അറിഞ്ഞു പിടിച്ചത്)ആയിട്ടുള്ള ദ്രവ്യത്തെ പിന്നേയും ഭാഗിക്കണം. അദായാദകമായ(അവകാശിയില്ലാത്ത)ദ്രവയത്തെ സ്ത്രീയുടെ ജീവിതനിർവഹണത്തിനു വേണ്ടതും മരിച്ചവന്റെ പ്രേതകാര്യത്തിനു വേണ്ടതും കഴിച്ചു , രാജാവു ഹരിക്കണം. എന്നാൽ ഇതു ശ്രോതിയൻമാരുടെ ദ്രവ്യത്തിന്നു ബാധകമല്ല. ശ്രോത്രിയദ്രവ്യത്തിന്ന് അവകാശികളില്ലാതെ വന്നാൽ അതു ത്രൈവിദ്യൻമാർക്കു (മൂന്നു വേദങ്ങളിലും അധീതികളായവർക്കു )ദാനം ചെയ്യെണം. പതിതനായവൻ,പതിതങ്കൽ നിന്നു ജനിച്ചവൻ, ക്ലീബൻ എന്നിങ്ങനെയുള്ളനർക്കു ദ്രവ്യാംശത്തിനു അവകാശമില്ല. ജഡൻ,ഉത്തമൻ,അന്ധവൻ, കുഷ്ഠി എന്നിവർക്കും അങ്ങനെത്തന്നെ. എന്നാൽ ആ ജഡാദികൾ വിലാഹം ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ജഡത്വാദി ദോഷമില്ലാത്ത മക്കൾക്ക് അംശം ലഭിക്കും. മറ്റുള്ളവർക്ക് അന്നവസ്ത്രങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. അതും പതിനാറൻമാരായവരെ ഒഴിച്ചു മാറ്റാം. അജഡാദികൾ വേറിട്ടു ബീജശക്തി നശിക്കുകിൽ ബാന്ധവൻമാർ ജനിപ്പിച്ച പുത്രരാമംശഭാഗികൾ

കൗടല്യന്റെ അർത്ഥശാസ്ത്രത്തിൽ ധർമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, ദായവിഭാഗത്തിൽ ദായക്രമം എന്ന അഞ്ചാം അദ്ധ്യായം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/288&oldid=151147" എന്ന താളിൽനിന്ന് ശേഖരിച്ചത്