താൾ:Koudilyande Arthasasthram 1935.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ ധർമ്മസ്ഥീയം മൂന്നാമധികരണം ശേഷമാണു വിഭാഗം ചെയ്യേണ്ടതു്. അതിന്നു മുൻപു ഭാ ഗിക്കുന്നതായാൽ അപ്രാപ്തവ്യവഹാരന്മാരായവർക്കുള്ള അംശം അവർക്കു വ്യവഹാരപ്രാപ്തിവരുന്നതുവരെ ദേയവി ശുദ്ധമായിട്ട് (ഋണബാധ്യതകൂടാതെകണ്ടു) മാതൃബന്ധു ക്കളുടെയോ ഗ്രാമവൃദ്ധന്മാരുടേയോ കയ്യിൽ സ്ഥാപിക്ക ണം. പ്രോഷിതൻ(ദേശാന്തരം പോയവൻ)ആയവന്നു ള്ള ഭാഗവും ഇങ്ങനെതന്നെ ചെയ്യണം. അസന്നിവിഷ്ട ന്മാർ(വിവാഹം കഴിയാത്തവർ‍)ആയിട്ടുള്ളവർക്കു വിവാ ഹം കഴിഞ്ഞവർക്കു വേണ്ടിവന്നേടത്തോളം നൈവേശനി കം(വിവാഹച്ചെലവു്) നൽകണം . കന്യകമാർക്കു അ പ്രകാരംതന്നെ പ്രാദാനികവും (പെണ്കൊടയ്ക്കുവേണ്ട ദ്ര വ്യം)കൊടുക്കണം .

        ഋണവും മുതലും രണ്ടും സമമായിട്ടു ഭാഗിക്കേണ്ടതാ

ണ്. നിഷ്കിഞ്ചനന്മാർ(മുതലൊന്നുമില്ലാത്തവർ)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/287&oldid=153665" എന്ന താളിൽനിന്ന് ശേഖരിച്ചത്