താൾ:Koudilyande Arthasasthram 1935.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൫
അറുപതാം പ്രകരണം അഞ്ചാം അധ്യായം


ത്രിമാരുമില്ലാത്തപക്ഷം, അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്നെടുക്കാം. അച്ഛനില്ലാത്തപക്ഷം ഭ്രാതാക്കന്മാരോ, അവരുമില്ലെങ്കിൽ ഭ്രാതൃപുത്രന്മാരോ അതിന്നവകാശികളാകും. പിതാവില്ലാത്ത അനേകം ഭ്രാതാക്കന്മാരുണ്ടെങ്കിൽ അവർ സമമായി ഭാഗിക്കണം. അപ്രകാരമുള്ള ഭ്രാതാക്കന്മാരുടെ പുത്രന്മാൎക്കു പിതാവിങ്കൽനിന്നു ഓരോ അംശം ലഭിക്കുന്നതാണ് *. സോദൎയ്യന്മാരായ ഭ്രാതാക്കന്മാർ അനേകം പിതാക്കന്മാരുടെ മക്കളാണെങ്കിൽ അവൎക്കു പിതാവിങ്കൽ നിന്നാണു ദായവിഭാഗം. മരിച്ചുപോയ ഒരാളുടെ പിതാവും, ഭ്രാതാവും, ഭ്രാതൃപുത്രന്മാരുമുണ്ടെങ്കിൽ അവരിൽ ആദ്യംപറഞ്ഞവരുള്ളപ്പോൾ രണ്ടാമതു പറഞ്ഞവർ അംശഗ്രഹണത്തിൽ സ്വതന്ത്രന്മാരല്ല. ജ്യേഷ്ഠനുള്ളപ്പോൾ കനിഷ്ഠനും ഇങ്ങനെതന്നെ.

ജീവദ്വിഭാഗത്തിൽ (താൻ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഭാഗത്തിൽ) പിതാവു പുത്രന്മാരിൽ ഒരുവന്നു വിശേഷം കല്പിക്കരുതു്. പുത്രന്മാരിൽ ഏതെങ്കിലും ഒരുവനെ അകാരണമായിട്ട് നിൎവ്വിഭജിക്കുക (ഭാഗം കൊടുക്കാതിരിക്കുക)യും ചെയ്യരുതു്. പിതാവിന്നു ധനമൊന്നുമില്ലാത്തപക്ഷം പുത്രന്മാരിൽ ജ്യേഷ്ഠന്മാർ കനിഷ്ഠന്മാരെ അനുഗ്രഹിക്കണം. എന്നാൽ ഇതു് ആ കനിഷ്ഠന്മാർ ദുർവൃത്തന്മാരല്ലെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ.

ദ്രവ്യാവകാശികൾക്കു വ്യവഹാരപ്രാപ്തി വന്നതിന്നു


  • ഉദാഹരണം-മൂന്നു ഭ്രാതാക്കന്മാർ സ്വത്തു ഭാഗിക്കാതെ മരിച്ചുപോയി. അവരിൽ ജ്യേഷ്ഠന്നു മൂന്നു പുത്രന്മാരും മധ്യമന്നു രണ്ടു പുത്രന്മാരും കനിഷ്ഠന്നു് ഒരു പുത്രനുംകൂടി ആകെ ആറു പുത്രന്മാരുണ്ടു്. ഇങ്ങനെ വരുമ്പോൾ ഭാഗിക്കുവാനുള്ള ദ്രവ്യം ആറംശമായി ഭാഗിക്കുകയില്ല. അവരുടെ പിതാക്കന്മാൎക്കു് മൂന്നംശമായി ഭാഗിച്ചു് അതിൽ ഒരംശം ജ്യേഷ്ഠന്റെ മൂന്നു പുത്രന്മാൎക്കും, ഒരംശം മധ്യമന്റെ രണ്ടു പുത്രന്മാൎക്കും, ഒരംശം കനിഷ്ഠന്റെ ഒരു പുത്രന്നും കൊടുക്കുന്നതാണ്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/286&oldid=204741" എന്ന താളിൽനിന്ന് ശേഖരിച്ചത്