താൾ:Koudilyande Arthasasthram 1935.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൩
അയ്‌മ്പത്തൊമ്പതാം പ്രകരണം നാലാം അധ്യായം


കാലവും കേൾക്കുന്ന പക്ഷം ഏഴു തീൎത്ഥകാലവും കാത്തിരിക്കണം. ശുൽക്കം മുഴുവനും കൊടുത്തിട്ടു പ്രോഷിതനായ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വിവരം കേൾക്കാത്തപക്ഷം അഞ്ചു തീൎത്ഥകാലവും, കേൾക്കുന്നപക്ഷം പത്തു തീൎത്ഥകാലവും പ്രതീക്ഷിച്ചിരിക്കണം. അതിന്നുശേഷം ധൎമ്മസ്ഥന്മാരുടെ അനുവാദത്തോടുകൂടി യഥേഷ്ടം മറ്റൊരു പുരുഷനെ പരിഗ്രഹിക്കാം. തീൎത്ഥോപരോധം (ഋതുകാലത്തെ ഉപരോധിക്കൽ) ധൎമ്മവധമാണെന്നാണു കൌടില്യന്റെ അഭിപ്രായം.

ദീൎഘവാസം ചെയ്തിട്ടു പ്രവജിക്കുകയോ മരിച്ചുപോകയോ ചെയ്തവന്റെ ഭാൎയ്യ അപ്രജാതയാണെങ്കിൽ ഏഴു തീത്ഥകാലവും പ്രജാതയാണെങ്കിൽ ഒരു സംവത്സരവും പ്രതീക്ഷിച്ചിരിക്കണം. അതിന്നുമേൽ പുത്രാൎത്ഥമായിട്ടു് ഭൎത്താവിന്റെ സോദരനെ പരിഗ്രഹിക്കാം. ഭൎത്തൃസോദരന്മാർ വളരെപ്പേരുണ്ടെങ്കിൽ അടുത്ത സോദരനെ, അല്ലെങ്കിൽ ധാൎമ്മികനൊ ഭരണനിപുണനൊ കനിഷ്ഠനൊ അഭാൎയ്യനൊ ആയിട്ടുള്ള സോദരനെ ഗമിക്കണം. ഭൎത്താവിന്നു സോദരനില്ലാത്തപക്ഷം അസോദൎയ്യനോ, സപിണ്ഡനോ, കുല്യനോ ആയിട്ടുള്ളവനെ ഗമിക്കണം. അങ്ങനെയുള്ളവർ അധികം പേരുണ്ടെങ്കിൽ അവരിൽവച്ചു് ആസന്നനായിട്ടുള്ളവനെഗ്ഗമിക്കണം. ഇതുതന്നെയാണു് ക്രമം.

ഇദ്ദയാദരെ വിട്ടുള്ള
വേദനം ജാരകൎമ്മമാം;
ജാരസ്ത്രീദാതൃവേത്താക്കൾ-
ക്കതിൽ സംഗ്രഹദണ്ഡനം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാ
മധികരണത്തിൽ, വിവാഹസംയുക്തത്തിൽ, നിഷ്ഫതനം__
പത്ഥ്യനുസരണം__ഹ്രസ്വപ്രവാസം__ദീൎഘപ്രവാസം എന്ന
നാലാം അധ്യായം.

35 *

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/284&oldid=204481" എന്ന താളിൽനിന്ന് ശേഖരിച്ചത്