Jump to content

താൾ:Koudilyande Arthasasthram 1935.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൨
ധൎമ്മസ്ഥീയം മൂന്നാമധികരണം


കളെ ധനവാന്മാരായ അവരുടെ ബന്ധുക്കൾ കവിഞ്ഞതു നാലൊ എട്ടോ സംവത്സരംകാലം ഭരിക്കണം. അതിന്നുമേൽ യഥാദത്തമായിട്ടുള്ളതിനെ വാങ്ങിയിട്ടു വിട്ടയയ്ക്കണം.

വിദ്യാധ്യയനത്തിനുവേണ്ടി ദേശാന്തരത്തേക്കു പോയ ബ്രാഹ്മണനെ അദ്ദേഹത്തിന്റെ അപ്രജാതയായ ഭാൎയ്യ പത്തു സംവത്സരവും, പ്രജാതയായിട്ടുള്ളവൾ പന്ത്രണ്ടു സംവത്സരവും പ്രതീക്ഷിച്ചിരിക്കണം. രാജപുരുഷനെ ആയുഃക്ഷയംവരേയും പ്രതീക്ഷിച്ചിരിക്കണം. അങ്ങനെ പ്രതീക്ഷിച്ചിരുന്നതിനുശേഷം സവൎണ്ണനായ പുരുഷങ്കൽനിന്നു ഗൎഭം ധരിച്ചു പ്രജാതയായാൽ സ്ത്രീ അപവാദത്തെ പ്രാപിക്കയില്ല. ബന്ധുകുടുംബത്തിൽ സമ്പത്തില്ലാതിരിക്കയും സുഖാവസ്ഥന്മാർ തങ്ങളുടെ രക്ഷയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്താൽ ജീവിതനിൎവ്വഹണത്തിന്നുവേണ്ടി സ്ത്രീക്കു യഥേഷ്ടം ഒരു പുരുഷനെ സ്വീകരിക്കാവുന്നതാണു്; ആപൽഗതയായിരുന്നാൽ ആപന്നിവാരണത്തിന്നായിക്കൊണ്ടും പുരുഷനെ സ്വീകരിക്കാം.

ധൎമ്മവിവാഹമനുസരിച്ചു വേൾക്കപ്പെട്ട കുമാരിയായ ഭാൎയ്യ, തന്നോടു പറയാതെ ദേശാന്തരത്തേക്കു പോയ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വൎത്തമാനം കേൾക്കാത്തപക്ഷം, ഏഴു തീൎത്ഥങ്ങൾ (ഋതുകാലങ്ങൾ) പ്രതീക്ഷിച്ചിരിക്കണം; വൎത്തമാനം കേൾക്കുന്നപക്ഷം ഒരു സംവത്സരം പ്രതീക്ഷിക്കണം. വിവരം പറഞ്ഞിട്ടു ദേശാന്തരംപോയ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വൎത്തമാനം കേൾക്കാത്തപക്ഷം, അഞ്ചു തീൎത്ഥകാലവും വൎത്തമാനം കേൾക്കുന്നപക്ഷം പത്തു തീൎത്ഥകാലവും പ്രതീക്ഷിക്കണം. ശുൽക്കത്തിൽ ഏതാനും ഭാഗംമാത്രം തന്നു ദേശാന്തരം പോയ ഭൎത്താവിനെ, വൎത്തമാനം കേൾക്കാത്തപക്ഷം മൂന്നു തീൎത്ഥ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/283&oldid=204360" എന്ന താളിൽനിന്ന് ശേഖരിച്ചത്