താൾ:Koudilyande Arthasasthram 1935.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭
നാലാം പ്രകരണം എട്ടാം അധ്യായം


ക്ഷം. അവർ, തങ്ങളുടെ മൎമ്മമറിയുന്നവനാണു രാജാവെന്നുളള ഭയം കാരണം അദ്ദേഹത്തോടു് അപരാധം പ്രവൃത്തിക്കയില്ല.

ഇതു രണ്ടുപേൎക്കും സമാനമായിട്ടുളള ദോഷമാണെന്നു പരാശരൻ പറയുന്നു. ​എന്തുകൊണ്ടെന്നാൽ, അമാത്യന്മാർ തന്റെ മൎമ്മറിയുന്നവരാണെന്നുളള ഭയം കാരണം, അവരുടെ പ്രവൃത്തികൾ നല്ലതായാലും ചീത്തയായാലും, രാജാവു് അവയെ അനുസരിച്ചേക്കും.

എത്രപേരോടു രാജാവു
തന്റെ ഗുഹ്യം കഥിപ്പിതോ
അക്കമ്മത്താലത്രപേൎക്കും
വശ്യനാമവശൻ നൃപൻ.

ആകയാൽ, രാജാവിന്നു പ്രാണാപായകരങ്ങളായ ആപത്തുകളിൽ ഉപകാരം ചെയ്തിട്ടുളളവരാരോ അവരെ അമാത്യന്മാരാക്കണമെന്നാണു പരാശരമതം. കാരണം, അവരുടെ സ്നേഹം കണ്ടറി‌ഞ്ഞിട്ടുളളതുതന്നെ.

അങ്ങനെയല്ലെന്നു പിശുനൻ പറയുന്നു. അവൎക്കുളളതു ഭക്തിയാണ്, ബുദ്ധിഗുണമല്ല. അൎത്ഥം സംബന്ധിച്ചുളള ജോലികളിൽ നിയോഗിക്കപ്പെട്ടിട്ട അതിൽനിന്നുളള ദ്രവ്യോൽപ്പത്തിയെ കുറവുകൂടാതെയോ കൂടുതലായോ ചെയ്യുന്നതാരോ അവരുടെ ഗുണം കണ്ടറഞ്ഞിട്ടുള്ളതാകയാൽ അവരെ അമാത്യന്മാരാക്കണമെന്നാണു പിശുനന്റ അഭിപ്രായം

അരുതെന്നു കൌണപാദന്തൻ. എന്തുകൊണ്ടെന്നാൽ, അവർ മററുള്ള അമാത്യഗുണങ്ങളില്ലാത്തവരാണല്ലോ. ആയതുകോണ്ടു പിതൃപിതാമഹന്മാർ മുതൽക്കുതന്നെ പാരമ്പൎയ്യംകൊണ്ടു അമാത്യപദവിയുള്ളവരെ വേണം അ

3 ✸
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/28&oldid=204350" എന്ന താളിൽനിന്ന് ശേഖരിച്ചത്