താൾ:Koudilyande Arthasasthram 1935.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൮ ധർമ്മസ്ഥീയം മൂന്നാമധികരണം ക്കണം. ഓരോ അടിക്കും ഓരോ പണം ശൂൽക്കമായിക്കൊടുക്കുന്ന പക്ഷം ഈ അടിശ്ശിക്ഷയിൽനിന്നു് ഒഴിവാക്കുകയും ചെയ്യാം.-ഇങ്ങനെ അതിചാരം.

അന്യോന്യം ഒരുപകാരവും പാടില്ലെന്നു നിഷേധിക്കപ്പെട്ട സ്ത്രീപുരുഷൻമാർക്കു ക്ഷുദ്രദ്രവ്യങ്ങൾ ഉപകാരമായിക്കൊടുത്താൽ പന്ത്രണ്ടു പണവും, സ്ഥൂലദ്രവ്യങ്ങൾ കൊടുത്താൽ ഇരുപത്തിനാലുപണവും, സ്വർണ്ണമോ സ്വർണ്ണനാണ്യമോ കൊടുത്താൽ അയമ്പത്തിനാലു പണവും സ്ത്രീക്കു ദണ്ഡം : പുരുഷനാണെങ്കിൽ അതിലിരട്ടി .അതന്നെ അഗമ്യന്മാരായ സ്ത്രീപുരുഷന്മാർക്കാണു് ചെയ്തതെങ്കിൽ മേൽപറഞ്ഞതിൽ പകുതിയാണ് ദണ്ഡം. പ്രതിഷിദ്ധന്മാരായ പുരുഷന്മാർക്കാണ്
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/279&oldid=153656" എന്ന താളിൽനിന്ന് ശേഖരിച്ചത്