താൾ:Koudilyande Arthasasthram 1935.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൬ ധർമ്മസ്ഥീയം മൂന്നാമധികരണം പകുതി ഭർത്താവിനു വിധിക്കുന്നതാണ്. ഭർത്താവ് ബാ ഹ്യവിഹാരങ്ങളിൽ ഏർപ്പെടുകകാരണം സ്ത്രീക്കു ഈർഷ തോന്നുവാൻ ദ്വാരങ്ങളുണ്ടാകുമ്പോൾ മേൽപ്പറഞ്ഞതുത ന്നെയാണ് സ്ത്രീക്കു ഭർത്താവിങ്കലും പ്രയോഗിക്കുവാനുള്ള തു്. എന്നാൽ അവളുടെ സഗതിയിൽ അത്യന്തം (ദ ണ്ഡം) വാകാരുഷ്യത്തിന്നും ഒന്ധപാരുഷ്യത്തിനുമുള്ളതു തികച്ചും വിധിക്കുന്നതാണ്. ഇങ്ങനെ പാരുഷ്യം.

ഭർത്താവിനെ ശേഷിക്കുന്ന വെറുക്കുന്ന സ്ത്രീ എഴ് ആർത്തവങ്ങൾ (ഋതുകാലങ്ങൾ) മുഴുവൻ ഭർത്താവിനെ അഭി ഗമിക്കാതിരുന്നിട്ടു പിന്നെ അമിഗമിക്കേണമെന്നു തോ ന്നിയാൽ അപ്പോൾത്തന്നെ ആഭരണം ഭർത്താവിൻറെ ക

യ്യിൽ ന്യാസമായിക്കൊടുത്തിട്ട' അന്യസ്ത്രീയോടുകൂടി ശ

യിക്കുന്ന അദ്ദേഹത്തിൻറ സമീപത്തു പശ്ചാത്താപത്തോ ടുകൂടി ചെല്ലണം, ഭർത്താവു സ്ത്രീയെ ദ്വേഷിക്കുന്നതായാൽ ഭിക്ഷുകി, അന്യാധി ( സ്ത്രീധനം സൂ ചഷിക്കുന്നവൻ), ജ്ഞാ തി എന്നിവരിൽ ആരുടെയെങ്കിലും ഗൃഹത്തിങ്കൽ ഏക യായി പാക്കുന്ന ഭാട്ടയുടെ സമീപത്തിൽ പശ്ചാത്താപ ത്തോടുകൂടി ചെല്ലണം. ഭർത്താവ് അന്യസ്ത്രീയോടുകൂടി സംഗമിക്കുകയോ സവയായ അപസപ്പയെ (ഭൂതിയെ)

ഉപഗമിക്കുകയോ ചെയ്തതിന്നു അടയാളമുണ്ടായിട്ടും മി 

ത്ഥ്യാവാദം ചെയ്യുന്നതായാൽ അദ്ദേഹം പന്ത്രണ്ടു പണം കൊടുക്കണം.

ഭാര്യയെ മോചിക്കുവാൻ ഇഷ്ടമില്ലാത്ത ഭർത്താവിന്നു തന്നെ ശേഷിക്കുന്ന ഭാര്യയേയോ, ഭർത്താവിനെ മോചി പ്പാൻ ഇഷ്ടമില്ലാത്ത ഭാര്യക്കു തന്നെ ദേഷിക്കുന്ന ഭാ ർത്താവിനേയോ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല. പരസ്പരം ദ്വേ ഷമുണ്ടായാൽ മാത്രമേ അവക്കു മോക്ഷം (മോചനം) ചെയ്യുാൻ പാടുള്ളൂ. സ്ത്രീയുടെ വിപ്രകാരം (അപരാധം)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/277&oldid=174737" എന്ന താളിൽനിന്ന് ശേഖരിച്ചത്