താൾ:Koudilyande Arthasasthram 1935.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൨
ധൎമ്മസ്ഥീയം മൂന്നാമധികരണം


ന്നു. കുടുംബകാമ (സന്താനലബ്ധിയെ ആഗ്രഹിക്കുന്നവൾ) യാണെങ്കിൽ ശ്വശുരനും ഭൎത്താവും നൽകിയതായ ധനം നിവേശ (അന്യഭൎത്തൃസ്വീകാരം) കാലത്തിങ്കൽ അവൾക്കു ലഭിക്കുന്നതാണു്. നിവേശകാലത്തെ ദീൎഘപ്രവാസത്തെക്കുറിച്ചു പറയുമ്പോൾ വിവരിക്കുന്നതാണു്.

ശ്വശുരൻറെ അഭിമതത്തിന്നു വിപരീതമായി നിവേശം ചെയ്യപ്പെട്ടാൽ അവൾക്കു ശ്വശുരനും ഭൎത്താവും നൽകിയ ധനം പിടിച്ചടക്കേണ്ടതാണു്.

ഭൎത്താവിൻറെ മരണശേഷം ജ്ഞാതികളുടെ രക്ഷയിലിരിക്കുന്ന സ്ത്രീ അവരുടെ കയ്യിൽനിന്നു വിട്ടു നിവേശത്തെച്ചെയ്താൽ അവൾക്കു ശ്വശുരനും ഭൎത്താവും നൽകിയതായ ധനത്തെ ജ്ഞാതികൾ തങ്ങൾ ഏററുവാങ്ങിയതുപോലെ ദാനം ചെയ്യണം.

  • [1]ന്യായപ്രകാരം അന്യപുരുഷനെ പ്രാപ്തയായ സ്ത്രീയുടെ ധനത്തെ അവളെ പരിഗ്രഹിച്ച പുരുഷൻ സംരക്ഷിക്കണം.

ഒരു സ്ത്രീ വിന്ദമാനയായാൽ (അന്യഭൎത്താവിനെ സ്വീകരിക്കുന്നവളായാൽ) അവളുടെ പതിദായത്തെ (ഭൎത്താവു കൊടുത്ത ധനത്തെ) മടക്കിക്കൊടുപ്പിക്കണം. ധൎമ്മകാമയായിരിക്കുന്നപക്ഷം അതവൾക്ക് അനുഭവിക്കുകയും ചെയ്യാം. പുത്രവതിയായ സ്ത്രീ വിന്ദമാനയായാൽ സ്ത്രീധനം അവൾക്കു കിട്ടുകയില്ല. ആ സ്ത്രീധനം അവളുടെ പുത്രന്മാർ ഹരിക്കണം. പുത്രഭരണാൎത്ഥമായിട്ടു വിന്ദമാനയായാൽ സ്ത്രീധനത്തെ പുത്രന്മാർക്കുവേണ്ടി സ്ഫാതീകരിക്ക​ണം (വൎദ്ധിപ്പിക്ക​ണം). വളരെ പുരുഷന്മാരിൽനിന്ന് അനേ

  1. ശാസ്ത്രത്തിൽ നിയോഗം ചെയ്വാൻ വിധിച്ചിട്ടുള്ള ദേവരാദികളെ സ്വീകരിച്ച സ്ത്രീയുടെ എന്നൎത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/273&oldid=203521" എന്ന താളിൽനിന്ന് ശേഖരിച്ചത്