താൾ:Koudilyande Arthasasthram 1935.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

256 ധർമ്മസ്തീയം മൂന്നാമധികരണം അഭിയുതന്നു (വ്യവഹാരത്തിൽ പ്രതിവാദിയായവന്ന്) അഭിയോക്താവിന്റെ മേൽ പ്രത്യഭിയോഗം (എതിർവ്യവഹാരം)ചെയ്വാൻ പാടില്ല. എന്നാൽ ഇതു കലഹം, സാഹസം, വണിക്സംഘം, എന്നിവയെ ഒഴിച്ചുമാത്രമാണ്.* ഒരുവനാൽ അഭിയുക്തനായിരിക്കുന്നവന്റെ പേരിൽ വേറേ ഒരഭിയോഗം കൊണ്ടുവരുന്നതിന്നും പാടില്ല പ്രതിവാദിയുടെ പ്രത്യുതി കേട്ടാൽ അതിന്ന് അന്നേദിവസംതന്നെ അഭിയോക്താവ് സമാധാനം പഋയാതിരിക്കുന്നപക്ഷം അയാൾ പരോക്തനായി ഭവിക്കും. എന്തുകൊണ്ടെന്നാൽ, അഭിയോക്താവ് കാര്യനിശ്ചയം ചെയ്തു വന്നവനായതുകൊണ്ടുതന്നെ. അഭിയുക്തൻ അങ്ങനെയല്ല. അവൻ വാദിയുടെ വാദം കേട്ടു സമാധാനം പറയാതിരുന്നാൽ മൂന്നു ദിവസ്മോ ഏഴുദിവസമോ പ്രതിവചനകാലം നൽകുന്നതാണ്. അതിന്നുമേൽ അവന്നു കുറഞ്ഞതു മൂന്നുപണമോ കവിഞ്ഞതു പന്ത്രണ്ടുപണമോ ദണ്ഡം വിധിക്കും. മൂന്നുപക്ഷം കഴിഞ്ഞിട്ടും പ്രതിവചനം പറയാതിരുന്നാൽ അവന്നു പരോക്തദണ്ഡം വിധിക്കുകയും, അവതെ വകയായി എന്തെല്ലാം ദ്രവ്യങ്ങളുണ്ടോ അവയിൽനിന്ന് അഭിയോക്താവിന്നു ചെല്ലേണ്ടതു കൊടുപ്പിക്കുകയുംവേണം. പക്ഷേ പ്രത്യുപകരണങ്ങൾ (ജീവികാർത്ഥമായ പണികൾക്കുള്ള കരി, നുകം മുതലായ ഉപകരണങ്ങൾ) ഇതിൽനിന്നു ഒഴിവാക്കേണ്ടതാണ്. അതുതന്നെ (പ്രതിവചനം പറയാത്ത, അഭിയുതന്നുള്ളതുതന്നെ) യാണ് അഭിയോക്താവിന്റെ സന്നിധിയിൽനിന്ന് നിഷ്പതനം ചെയ്യുന്ന (ചാടിപ്പോകുന്ന) അഭി


  • കലഹാദികളെ സംബന്ധിച്ചും വണീക്സംഘാദികൾക്കും പ്രത്യഭിയോഗം ചെയ്വാൻ വിരോധമില്ലെന്നു താത്പര്യം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/267&oldid=154057" എന്ന താളിൽനിന്ന് ശേഖരിച്ചത്