താൾ:Koudilyande Arthasasthram 1935.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

255 57ഉം 58ഉം പ്രകരണങ്ങൾ ഒന്നാം അധ്യായം മുൻപെഴുതിയ പാദത്തെ വിട്ടു വേറെ ഒരു പാദത്തിലേക്കു സംക്രമിക്കുക. മുപുപറഞ്ഞതിനെ പിൻപുപറഞ്ഞ അർത്ഥത്തോട് അഭിസന്ധാനംചെയ്യാതിരിക്കുക $ അനഭിഗ്രാഹ്യ (അദൂഷണീയം)മായിട്ടുഌഅ പരവാക്യത്തെ ദുഷിച്ചിട്ട് അതിനെ സമർത്ഥിക്കാതിരിക്കുക, ദേശനെ (സാക്ഷിയെ)നിർദ്ദേശിക്കാമെന്നു പ്രതിജ്ഞചെയ്തിട്ടു "നിർദ്ദേശിക്കുക" എന്നു പറഞ്ഞപ്പോൾ നിർദ്ദേശിക്കാതിരിക്കുക, ഹീനദേശനെ (പ്രതിജ്ഞചെയ്തതിനേക്കാൾ എണ്ണത്തിൽ കുറവായ സാക്ഷികളെ)യോ അദേസനെ (സാക്ഷിയാവാൻ പാടില്ലാത്തവനെ) യൊ സാക്ഷിയായിട്ടു നിർദ്ദേശിക്കുക, നിർദ്ദേശിക്ക്പ്പെട്ടവരിൽ നിന്ന് അന്യനായ, സാക്ഷിയെ ഹാജറാക്കുക, ഹാജറായ സാക്ഷി താൻ കണ്ട് അർത്ഥത്തെ പറയുമ്പോൾ "അങ്ങനെയല്ല്" എന്നു പറഞ്ഞു അനുസരിക്കുക, സാക്ഷികളാൽ നിർണ്ണയിക്കപ്പെട്ട കാര്യത്തെ സമ്മതിക്കാതിരിക്കുക, സംസാരിപ്പാൻ പാടില്ലാത്ത് സ്ഥലത്തുവച്ച് സാക്ഷികളുമായി തമ്മിൽ സംഭാഷണം ചെയ്യുക- ഇവയെല്ലാം# "പരോക്തഹേതുക്കളാകുന്നു" പരോക്തന്നു (പരാജിതന്ന്) വ്യഹഹാരപ്പെട്ട സംഖ്യയുടെ പഞ്ചബന്ധം (അഞ്ചിരട്ടി) ദണ്ഡം; സ്വയംവാദിക്കു (സാക്ഷിയില്ലായ്കയാൽ പരാജിതനായവന്ന്) ദശബന്ധം ദണ്ഡം; പുരുഷഭൃതി (അധികരണപുരുഷന്മാർക്കുള്ള വേതനം) അഷ്ട്മാംശം; പഥിഭക്തം (സാക്ഷികൾക്കുള്ളവഴിച്ചേലവ്) സാധനങ്ങളുടെ വിലയനുസരീച്ച്; ഇതു രണ്ടും നിയമ്യൻ (പരാജിതൻ) കൊടുക്കേണ്ടതാണ്.


  • വാക്പാരുഷ്യമെന്നോ മറ്റോ എഴുതിച്ചിട്ടു പിന്നെ ദണ്ഡപാരുഷ്യമെന്നോ മറ്റോ പറയുക.

$ആദ്യം പശുഹിരണ്യധാന്യങ്ങൾ എന്നോ മറ്റോ പറഞ്ഞിട്ടു പിന്നെ ഹിർണ്യമാത്രം എന്നോ മറ്റോ പറയുക.

  1. പരോക്തഹേതുക്കൾ= പരാജയഹേതുക്കൾ.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/266&oldid=154056" എന്ന താളിൽനിന്ന് ശേഖരിച്ചത്