താൾ:Koudilyande Arthasasthram 1935.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മസ്ഥീയം മൂന്നാമധികരം കാലത്തിലും സ്വകരണം കൊണ്ടു ചെയ്യപ്പെട്ടവയും, ചാരങ്ങൾ തികഞ്ഞവയും, ശുദ്ധന്മാരായ ദേശന്മാ (സാക്ഷികൾ)രോടുകൂടിയവയും, രൂപലക്ഷണപ്രമാണഗുണങ്ങൾ ദൃഷ്ടങ്ങളായിട്ടുള്ളവയുമായ എല്ലാ വ്യവഹാരങ്ങളും സിദ്ധിക്കും.* ഇവയുടെയീല്ലാം കരണം (പ്രമാണം), ആദേശ(തീറ്)ത്തെയും ആധി(പണയം)യേയും ഒഴിച്ചു, പശ്ചിമ (ഒടുവിൽ എഴുതിയത്)മായിട്ടുള്ളതാണ്. വിശ്വസ്യമായി സ്വീകരിക്കേണ്ടത്- ഇങ്ങനെ വ്യഹാരസ്ഥാപന സംവത്സരം, ഋതു, മാസം, പക്ഷം, ദിവസം(തിഥി), കരണം(തിഥ്യർദ്ധം),അധികരണം (വിചാരണചെയ്യുന്നസ്ഥാനം),ഋണം എന്നിവയേയും സമർത്ഥാവസ്ഥയെ (അർത്ഥസംബന്ധത്തെ) ചെയ്തവരായ വേദകാവേദകന്മാരുടെ (വാദിപ്രതിവാദികളുടെ)ദേശം, ഗ്രാമം, ജാതി, ഗോത്രം, നാമം, കർമ്മം എന്നിവയേയും എഴുതിയിട്ടു വദിപ്രതിവാദികളുടെ ചോദ്യങ്ങളെ അർത്ഥക്രമമനുസരിച്ചു ലേഖനം ചെയ്യണം. ലേഖനം ചെയ്തുകഴിഞ്ഞാൽ അവയെ വഴിപോലെ പരിശോധിക്കുകയും വേണം. ‌----------------------------------------‌--------------

  • താന്താങ്ങളൂടെ വർഗ്ഗതിലും ദേശത്തിലും ചെയ്തവ എന്നതിന്നു അരണ്യചരന്മാർ മുതലായവർ അരണ്യാദികളില്വെച്ചു ചെയ്തവ, കർമ്മകരാദികൾ കർമ്മകാരാടിസ്ഥനങ്ങളിൽ വെച്ചു ചെയ്തവ എന്നിത്യാദിരീത്യാ താർപര്യം ഗ്രഹിക്കേണ്ടതാണ്. താന്താങ്ങളുടെ വർഗ്ഗത്തിലും കാലത്തിലുമെന്നതിന്നു രാത്രിവ്യവഹാരികൾ രാത്രിയിൽ ചെയ്തവ,ദിവാവ്യവഹാരികൾ പകൽ ചെയ്തവ എന്നിങ്ങനെ തുടങ്ങി അർത്ഥം ഗ്രഹിക്കണം. ചാരങ്ങളെന്നാൽ എല്ലാ കരണങ്ങളിലും അത്യന്താപേക്ഷിതങ്ങളായ സ്ഥാനം കാലം, ഇരുകക്ഷികളുടേയും സാന്നിദ്ധ്യം മുതലായ സമുദാചാരങ്ങളെന്നർത്ഥം. രൂപം=ആകൃതി, ലക്ഷണം=തിരിച്ചറിവാനുഌഅ ചിഹ്നം, പ്രമാണം=അളവു, ഗുണം=ശുക്ലനീലത്വാദി ഇവ വ്യഹാരവിഷയമായ വസ്തുകളുടേതാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/265&oldid=154043" എന്ന താളിൽനിന്ന് ശേഖരിച്ചത്