ഒന്നാം പ്രകരണം | മൂന്നാം അധ്യായം |
വിളക്കായ് വിദ്യകൾക്കെല്ലാം
ക്രിയയ്ക്കെല്ലാമുപായമായ്
ധൎമ്മങ്ങൾക്കാശ്രയവുമാ-
യാന്വീക്ഷികിജയിപ്പുതേ
സാമം, ഋക്കു്, യജൂസ്സ് എന്ന മൂന്നു വേദങ്ങളാണു് ത്രയി എന്നതു്. അഥൎവ്വവേദവും, ഇതിഹാസവേദവും വേദങ്ങൾതന്നെ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ വേദാംഗങ്ങൾ.
ഈ ത്രയിയിൽ ഉപദേശിക്കുന്ന ധൎമ്മം നാലു വൎണ്ണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധൎമ്മസ്ഥാപനം ചെയുന്നതിനാൽ ഉപകരിക്കുന്നു
ബ്രാഹ്മണന്റെ സ്വധൎമ്മം അധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നിവ; ക്ഷത്രിയന്റേത് അധ്യയനം, യജനം, ദാനം, ശാസ്ത്രാജീവം, പ്രാണിപാലനം എന്നിവ; വൈശ്യന്റേതു അധ്യയനം, യജനം, ദാനം, കൃഷി, പാശുപാല്യം, വാണിജ്യം എന്നിവ; ശുദ്രന്റേതു് ദ്വിജാതികളുടെ ശുശ്രുഷ, വാൎത്ത, ശില്പികൎമ്മം, കുശീലവകൎമ്മം എന്നിവ
ഗൃഹസ്ഥന്റെ സ്വധൎമ്മം സ്വകൎമ്മം ചെയ്തപജീവിക്കുക, തുല്യരായും ഭിന്നഗോത്രക്കാരായുമുള്ളവരെ വിവാഹം ചെയ്യുക, ഋതുകാലങ്ങളിൽ ഭാൎയ്യാഗമനം ചെയ്യുക,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.