താൾ:Koudilyande Arthasasthram 1935.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം അധ്യായം


ഗം, ൧൧. പത്ത്യശ്വരഥഹസ്തിയുദ്ധങ്ങൾ , ൧൨. ദണ്ഡഭോഗമ​ണ്ഡലാസംഹതവ്യൂഹവ്യൂഹനം, ൧൩. അതിന്നു പ്രതിവ്യൂഹസ്ഥാപനം. ഇങ്ങനെ സാംഗ്രാമികം പത്താമധികരണം.

൧. ഭേദോപാദാനങ്ങൾ, ൨. ഉപാംശൂദണ്ഡം. ഇങ്ങനെ സംഘവൃത്തം പതിനൊന്നാമധികരണം.

൧. ദൂതകൎമ്മം, ൨. മന്ത്രയുദ്ധം, ൩. സേനാമുഖ്യവധം, ൪. മണ്ഡലപ്രോത്സാഹനം, ൫. ശസ്രാഗ്നിരസപ്രണിധികൾ, ൬. വീവധാസാരപ്രസാരവധം, ൭. യോഗാതിസന്ധാനം, ൮. ദണ്ഡാതിസന്ധാനം, ൯. ഏകവിജയം. ഇങ്ങനെ ആബലീയസം പന്ത്രണ്ടാമധികരണം.

൧. ഉപജാപം, ൨. യോഗവാമനം, ൩. അപസൎപ്പപ്രണിധി, ൪. പര്യുപാസനകൎമ്മം, ൫. അവമൎദ്ദം, ൬. ലബ്ധപ്രശമനം. ഇങ്ങനെ ദുൎഗ്ഗലംഭോപായം പതിമ്മുന്നാമധികരണം.

൧. പരഘാതപ്രയോഗം, ൨. പ്രലംഭനം, ൩. സ്വബലോപഘാതപ്രതീകാരം. ഇങ്ങനെ ഔപനിഷദികം പതിന്നാലാമധികരണം.

൧. തന്ത്രയുക്തികൾ. ഇങ്ങനെ തന്ത്രയുക്തി പതിനഞ്ചാമധികരണം.

ശാസ്രസമുദ്ദേശം - പതിനഞ്ച് അധികരണങ്ങൾ, നൂറ്റയ്മ്പതു് അധ്യായങ്ങൾ, നൂറ്റെണ്പതു് പ്രകരണങ്ങൾ.

സുഖധീജ്ഞേയമായ് തത്ത്വ-
പദാൎത്ഥങ്ങളുറച്ചതായ്
ഗ്രന്ഥവിസ്തരമില്ലാതി-
ശ്ശാസ്ത്രം കൌടില്യനോതിനാൻ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ,
വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ,
രാജവൃത്തി എന്ന ഒന്നാമധ്യായം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/16&oldid=202107" എന്ന താളിൽനിന്ന് ശേഖരിച്ചത്