പൃഥിവിയുടെ ലബ്ധിയെപ്പററിയും പാലനത്തെപ്പററിയും ഏതെല്ലാം അൎത്ഥശാസ്ത്രങ്ങൾ പുൎവ്വാചാൎയ്യന്മാർ നിൎമ്മിച്ചിട്ടുണ്ടോ അതെല്ലാം ചുരുക്കിയെടുത്തിട്ടാണു് ഈ അൎത്ഥശാസ്ത്രഗ്രന്ഥം മിക്കതും നിൎമ്മിച്ചിരിക്കുന്നതു്. ഇതിലെ പ്രകരണങ്ങളും അധികരണങ്ങളും ഇന്നതെല്ലാമാണെന്നു കാണിക്കാം.
൧. വിദ്യാസമുദ്ദേശം; ൨. വൃദ്ധസംയോഗം, ൩. ഇന്ദ്രിയജയം, ൪. അമാത്യോൽപത്തി, ൫. മന്ത്രിപുരോഹിതോൽപത്തി, ൬. ഉപധകൾ വഴിയായി അമാത്യന്മാരുടെ ശൌചാശൌചജ്ഞാനം, ൭. ഗൂഢപുരുഷോൽപത്തി, ൮. ഗൂഢപുരുഷപ്രണിധി, ൯. സ്വവിഷയത്തിലെ കൃത്യാകൃത്യപക്ഷരക്ഷണം, ൧൦. പരവിഷയത്തിലെ കൃത്യാകൃത്യ പക്ഷോപഗ്രഹം, ൧൧. മന്ത്രാധികാരം, ൧൨. ദൂതപ്രണിധി, ൧൩. രാജപുത്രരക്ഷണം, ൧൪. അവരുദ്ധവൃത്തം, ൧൫. അവരുദ്ധനിലുള്ള വൃത്തി, ൧൬. രാജപ്രണിധി, ൧൭, നിശാന്തപ്രണിധി, ൧൮. ആത്മരക്ഷിതകം. ഇങ്ങനെ വിനയാധികാരികം ഒന്നാമധികരണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.