വശ്യമെന്നു തോന്നിയ ഘട്ടങ്ങളിൽ അവയുടെ അർത്ഥം വിവരിച്ചിട്ടുണ്ട്. വിഷമസ്ഥലങ്ങളിൽ വിഷയവിശദീകരണത്തിന്നുവേണ്ടി സംക്ഷിപ്തമായ വിവരണങ്ങൾ അടിക്കുറിപ്പുകളായി കൊടുത്തിട്ടുമുണ്ടു്.
ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതികപദങ്ങളും അവയ്ക്ക യോജിച്ച ഇംഗ്ലീഷുപര്യയ്യായഹൃങ്ങളും അകാരാദിക്രമത്തിൽ ചേർത്തു സവിസ്തരമായ ഒരു പദാർത്ഥനുക്രമണികയും തെയ്യാറാക്കിവരുന്നുണ്ടു്.അതിൽത്തന്നെ ഇംഗ്ലീഷുപദങ്ങൾ അകാരാദിക്രമത്തിൽ ചേർത്തു.അവയുടെ സ്വഭാഷാപര്യായങ്ങളും ചേർക്കുന്നുണ്ട്. ആയതു ഇതിനെ തുടർന്നും കൊണ്ടു അടുത്ത അവസരത്തിൽ പ്രസിദ്ധപ്പെടുത്തുവാനാണ്കമ്മിററി തീരുമാനിച്ചിട്ടുളളതു്.
വിഷയത്തിന്റെ വൈപുല്യവും വൈദുഷ്യത്തിന്റെ വൈരള്യവും വ്യാഖ്യാനങ്ങളിലെ വൈവിധ്യവും കാരണം ഈ ഭാഷാവിവർത്തനത്തിൽ പല വീഴ്ചകളും അബദ്ധങ്ങളും വന്നിട്ടുണ്ടായിരിക്കാം. അവയെ ഗുണദോഷവിവേകികളായ പണ്ഡിതന്മാർ യോദൃഷ്ട്യാ പരിശോധിച്ചു ചൂണ്ടിക്കാണിച്ചൂ കമ്മിറ്റിയുടെ ഈ ഉദ്യമത്തെ ഫലവത്തരമാക്കിത്തരുമാറാകണമെന്നു് അപേക്ഷിച്ചുകൊളളുന്നു.
ഭാഷാപരിഷ്ക്കരണക്കമ്മിറ്റി ആപ്പീസ്സ്,
തൃശ്ശിവപേരുർ,
8_7_1110.
|
|
എന്ന്,
കമ്മിറ്റിക്കുവേണ്ടി
പണ്ഡിതർ
കെ. വാസുദേവൻ മൂസ്സത്.
|






ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.