താൾ:Keralolpatti The origin of Malabar 1868.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩ തമ്പുരാക്കന്മാരുടെ കാലം


൧. താമൂതിരി പൊലനാടടക്കിയതു.


മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല കോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മല വഴിയും വരുന്ന ശത്രുക്കളെ നിർത്തുക കൊണ്ടത്രെ പറയുന്നതു. കുന്നലകോനാതിരി പൊലനാട്ട് ലോകരെയും തനിക്കാക്കി കൊൾവാൻ എന്ത് ഒരുപായം എന്ന് നിരൂപിച്ചു, പന്നിയങ്കര വാതിൽ മാടത്തിൽ ഇരുന്നു, ചരവക്കൂറ്റിലും പുതുക്കോട്ട കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരുത്തി, നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായിരിക്കേണം (തുണയായി നില്ക്കയും വേണം) എന്നാൽ അങ്ങിനെ തന്നെ എന്നു കൈ പിടിച്ചു സമയം ചെയ്തു ചരവക്കൂറ്റിൽ മുല്പട്ട വെട്ടമുടയ കോവിൽ പാട്ടിനു( ൫000 നായർക്ക് പ്രഭു) പയ്യനാട്ട നമ്പിടിക്ക് ൫000നായർ, മങ്ങാട്ട് നമ്പിടിക്ക് ൧൨നായർ, മുക്കടക്കാട്ട് ൩ താവഴിയിലും കൂടി ൫00 നായർ (൫000), പെരിയാണ്ട മുക്കിൽ കിഴക്കെ നമ്പിക്ക് ൧000 നായർ ഇത് ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറെ ചറവക്കൂറായിട്ടൂള്ളത്. ഇനി പുതുക്കോട്ട കൂറ്റിൽ കാരണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരി പാട്ടിന്നു ൩000നായർ, മാണിയൂർ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/81&oldid=162316" എന്ന താളിൽനിന്ന് ശേഖരിച്ചത്