എന്ന അൎത്ഥത്തിൽ അദ്ദേഹത്തിന് “വാല്മീകി"
എന്നു പേരും വന്നു.
വാല്മീകി മഹൎഷിക്ക് ശ്രീരാമനോടു് അളവറ്റ ആദരവു് ഉണ്ടായിരുന്നു.അതുകൊണ്ടു് ശ്രീരാമൻ്റെ കഥ വൎണ്ണിച്ച്
ഒരു കാവ്യം ചമയ്ക്കണമെന്നു് മഹൎഷി ആഗ്രഹിച്ചു. അതിനു് ആയിടക്കു് ഒരു കാരണവും ഉണ്ടായി.
വാല്മീകിയുടെ ആശ്രമം തമസാ എന്ന നദിയുടെ തിരത്തായിരുന്നു.ഒരു ദിവസം മഹൎഷിയും ശിഷ്യന്മാരും കുളിക്കാൻ ആ നദിയിലേയ്ക്കു പോയി. അതിന്റെ കരയ്ക്കുള്ള ഒരു
വൃക്ഷത്തിൽ രണ്ടു പക്ഷികൾ ഇരിക്കുന്നതു്
അവർ കണ്ടു. പെട്ടെന്ന് ഒരു ശരമേറ്റു് അവ
യിൽ ഒന്നു പിടഞ്ഞു താഴെവീണു. അതുകണ്ടു്
ദയാലുവായ മഹൎഷിക്ക് വലിയ ദുഃഖം ഉണ്ടായി.
പക്ഷിയെ എയ്തുവീഴ്ത്തിയ കാട്ടാളനോടു്
കോപവും തോന്നി. ആ വേദനയും കോപവും
ഒരു ശാപമായി നാവിൽനിന്നു പുറപ്പെട്ടു. അതു്
ഒരു ശ്ലോകത്തിന്റെ രൂപത്തിൽ ആയിരുന്നു.
ഇണപ്പക്ഷികളിൽ ഒന്നിനെക്കൊന്ന കാട്ടാളനു്
നാശം ഉണ്ടാകട്ടെ എന്നായിരുന്നു അതിൻറ
സാരം. രാവണനെക്കൊന്ന ശ്രീരാമനു് നന്മ
വരട്ടെ എന്ന അൎത്ഥവും അതിൽ ഉണ്ടായിരുന്നു
മഹൎഷി പെട്ടെന്നു ചൊല്ലിയ ശ്ലോകത്തെ ആശ്രമത്തിലുള്ളവരെല്ലാം പുകഴ്ത്തി. ആ ശ്ലോക ത്തിന്റെ രീതിയിൽ ശ്രീരാമന്റെ കഥ പാടണം എന്നു് അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ