Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

87

 വരണം, നീ വരണേ, നിങ്ങൾ വരണം എന്നും പ്രയൊഗിക്കാം.
കവനത്തിൽ സ്ത്രീ കർത്താവായാൽ വന്നാൾ. പുംബഹുവചനത്തിന
വന്നാർ. ഇങ്ങനെ അല്പം ഭെദം വരും.
ചൊദ്യം-- ധാതുക്കളുടെ ഭൂതാദികളിൽ പ്രത്യയങ്ങൾ ഏതെല്ലാം.
ഉത്തരം--- താഴെ എഴുതുന്നു.
     ഭൂതകാലത്തിനു : ഇ, ഉ. വർത്തമാനത്തിനു : ഉന്നു. ഭാവിക്കു

വിധിയിംകൽ : ഉം. അനുവാദത്തുംകൽ: ആം. ശാസനത്തുംകൽ : അണം. പ്രാർത്ഥനയിംകൽ : അന്നെ---എന്ന നാലു വിധം. ഇങ്ങനെ ഏഴു സാമാന്ന്യപ്രത്യയങ്ങൾ വരണം. ഭൂതത്തിൽ ചില ധാതുക്കൾക്ക പ്രത്യയത്തിന്ന ന്--എന്ന ആദ്യാഗമം വരണം. ആ ധാതുക്കളെ ൻഗണം എന്നു പരയും. ചിലതിന ത് --ആഗമം വരണം. അവകളെ തുഗണമെന്നു പറയും. ചിലതിന ച് ആഗമം വരണം. അതുകളെ ചുഗണമെന്ന പറയും. ചിലതിന ഞ ആഗമം വെണം അതുകളെ ഞുഗണമെന്നും ഉ - പ്രത്യയാന്തങ്ങൾക്ക ഉഗണകമെന്നും പറയും. സ്വരാന്തങ്ങളായ ധാതുകൾക്കു വർത്തമാനത്തുമകൽ ഉന്നു പ്രത്യയത്തിന്ന ക്ക് ആദ്യാഗമം വരണം. അ, ഉ അന്തങ്ങൾക്ക ഭവിഷ്യത്തിലും നാലും പ്രത്യയങ്ങൾക്കും വരണം. ഇപ്രത്യയങ്ങൾക്കു ഇകാരാന്തൊപരി യ് -- ആദ്യാഗമവും എകാരാന്തത്തിന്ന യ്--ആദെശവും വെണം. 143


   143. ഭൂതകാലക്രിയകളെ അസാധാരണമായ ഒരു രൂപവീച്ഛേദന

പ്രക്രീയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്, ഗ്രന്ഥകാരൻ. ഈ അപഗ്രഥനത്തിന് ലാളിത്യം അവകാശപ്പെടാമെങ്കിലും, പല ദോഷങ്ങളുമുണ്ട്. (1) ' ഉ ' എന്ന സ്വരമാണ് ഭൂതകാലപ്രത്യയമെന്ന് പറഞ്ഞാൽ, ചോരെച്ചങ്ങളിലും വിനിയെച്ചങ്ങളിലും ഭൂതകാലാഥമില്ലെന്ന് കരുതേണ്ടി വരും, (2) ധാതുക്കളുടെ ഗണവിഭജന (നുഗണം , തുഗണം, ചുഗണം, ഞഗണം) ത്തിന് സ്വനപരീകസ്ഥി നിശ്ചയിക്കാനാവില്ല. (3) താരതമ്യപഠനത്തിലും ഈ അപഗ്രഥനവ്യവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കും ; തമിഴിലെ വന്താൻ, ചിരിത്താൻ മുതലായ ഭൂതകാലരൂപങ്ങളിൽ, കാലപ്രത്യയങ്ങൾ ഏതാണെന്ന് പറയാനാവില്ലല്ലോ. (4) ' ആഗമനം ' ഈ സന്ദർഭങ്ങളിൽ സന്ധിപ്രക്രിയയാണോ, ഇടനിലയുടെ ആഗമമാണോ എന്നും ഗ്രന്ഥകാരൻ വ്യക്തമാക്കു ന്നില്ല. മാത്രമല്ല, വർത്തമാനരൂപങ്ങളിലും അന്ത്യത്തിൽ ഉകാരം പ്രത്യക്ഷപ്പെടുന്നുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/99&oldid=162214" എന്ന താളിൽനിന്ന് ശേഖരിച്ചത്