Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

71

          ഉദാ : അവൻ ഇപ്പൊൾ നന്നായി നടക്കുന്നു, സന്തുഷ്ടനായിരി
ക്കുന്നു, കള്ളനായിട്ട തീർന്നു, ചീത്തയായി പൊയ് ഇത്യാദി. 119


                   ദ്വിരുക്തി പ്രകരണമാറിവാൻ പറയുന്നു
                   ------------------------------------------------------
           ദ്വിരുക്തി എന്നാൽ ഒരു ശബ്ദത്തെ രണ്ടൊ അധികമൊ
പ്രാവശ്യം ഉച്ചരിക്കയാകുന്നു. 113  ഇത ഉത്സാഹം, ഭയം, പരിഭ്രമം
ആധിക്യം, വിഭാഗം, സ്വഭാവം, സദൃശശബ്ദം ഇത്യാദി വിശെഷാ
ർത്ഥത്തുങ്കൽവരുന്നു.
        ഉദാ : ഉത്സാഹം-- ഞാൻ മുമ്പെ ഞാൻ മുമ്പെ എന്നു പഠി

ക്കുന്നു. ഭയത്തുങ്കൾ--- അടിക്കരുതെ അടിക്കരുതെ. മതി മതി മതി ഇങ്ങനെ രണ്ടിൽ അധികവും ആവാം. പരിട്ട്റമം--- തീയ്യ കെടുക്ക കെടുക്ക ; വെഗം വെഗം വെഗം. ആധിക്യം-- വെളു വെളെ തെക്കണം. ഏറ്റവും വെളുപ്പിച്ച എന്നർത്ഥം. ചുടുചുവടെ ഒഴി ക്കണം. ഏറ്റവും ചൂടൊടെ എന്നാർത്ഥം. മിനുമിനെ തെക്കണം. ഇവിടെ ഏറ്റം മിനുക്കം പ്രകാരം എന്നർത്ഥം. വിഭാഗം--- എട്ടെ ട്ടായിക്കൊടുക്കണം. എട്ടുവീതം ഭാഗം ചെയ്ത കൊടുക്കണമെന്നർത്ഥംഉരി ഉരിശ്ശെ കൊടുക്കണം. ഇങ്ങനെ ഉള്ളടിത്ത പ്രകാരാർത്ഥത്തിനഎ എന്ന പ്രത്യയം വരും. സ്വഭാവം -- സജ്ജനം ഗുണങ്ങളെവർണ്ണിച്ചു വർണ്ണിച്ചു പരയും. ദുർജ്ജനം നിന്ദിച്ച നിന്ദിച്ച പറയും.ദ്വിത്വംകൊണ്ട സ്തുതിവാക്ക സജ്ജനസ്വഭാവമെന്നും ഗുണനിന്ദ ദുർജ്ജനസ്വഭാവമെന്നും വരുന്നു. സദൃശശബ്ദം 114 --- പൊടുപൊടെ പൊട്ടുന്നു, ടചു ചടെ എന്നു വീണു, പരപറെ കീറി. ഇതുകൾ ആ ക്രിയകളിൽ ഒണ്ടാകുന്ന ശബ്ദങ്ങൾക്ക സദൃശശബ്ദങ്ങളാകുന്നു. അയ്യബായി എണ്ണന്നു, മുമ്മൂന്നായി, നന്നാലായി ഇത്യാടി ഇവിടെ


 112.  നാമവിശേഷണം, ക്രിയാവിശെഷണം 
 എന്നിവയെക്കുറിച്ചുള്ള ചർച്ചഅപൂർണവുംപ്രമാർജടീലവുമാണെന്ന്
  കാമാൻ പ്രയാസമില്ല.
 113.  ദ്വിരുക്തി  (Reduplication)  യെക്കുറിച്ച് ഗുണർട്ടൊഴിച്ചുള്ള
വൈയാകരണന്മാർ അധികമെന്നും വിസ്തരിച്ചു കാണുന്നില്ല.
 114.  സദൃശശബ്ദം--- Onomatopoetic form.    അനുകരണശബ്ദം

എന്നും പറയും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/83&oldid=162197" എന്ന താളിൽനിന്ന് ശേഖരിച്ചത്