അവതാരിക
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണു് പ്രമുഖങ്ങളായ പല മലയാളവ്യാകരണഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതു്. ഗുണ്ടർട്ട് (1851; പരിഷ്കരിച്ച പതിപ്പ്:1868), ജോർജ് മാത്തൻ (1868), പാച്ചുമൂത്തത് (1877), കോവുണ്ണി നെടുങ്ങാടി (1878), രാജരാജവമ്മൎ (1896; പരിഷ്കരിച്ച പതിപ്പ്:1916) എന്നിവരുടെ വ്യാകരണങ്ങളാണവ. ഇവയിൽ ഗുണ്ടർട്ടിനും രാജരാജവർമ്മയ്ക്കും മാത്രമാണു് കാലത്തെ അതിജീവിച്ചു് ജനശ്രദ്ധയിൽ നിലനില്കാൻ കഴിഞ്ഞതു്. ഒരു പ്രത്യേക നിരീക്ഷണത്തിന്റെ പേരിൽ ('സംസ്കൃതഹിമഗിരിഗളിതാ...' എന്ന മംഗളശ്ലോകം) നെടുങ്ങാടിയുടെ 'കേരളകൗമുദി'യെ ഭാഷാചരിത്രാന്വേഷികൾ സ്മരിക്കാറുണ്ടു്. അർഹിക്കുന്ന പ്രശസ്തി ലഭിക്കാതെ, അടുത്തകാലത്തുമാത്രം ഭാഷാശാസ്ത്രകാരന്മാരുടെ പരാമർശങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ വൈയാകരണനാണു് ജോർജ് മാത്തൻ. പാച്ചുമൂത്തതിനെ സാഹിത്യചരിത്രത്തിൽ സൂചിപ്പിക്കാറുണ്ടു്. അദ്ദേഹത്തിന്റെ 'കേരളഭാഷാവ്യാകരണം' പ്രസിദ്ധീകരിച്ചു് നൂറു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |