താൾ:Kerala Bhasha Vyakaranam 1877.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊദ്യം-സംപ്രദാനം ഏത.

ഉത്തരം- ദാനക്രിയയുടെ കമ്മം ആർക്ക് അധീനമായി ഇച്ഛിക്കുന്നു അതിന്ന സംപ്രദാനത്തിൽ ഉ എന്നും ആയിക്കൊണ്ടെന്നും ചതുർത്ഥിവരും. ഗുരുവിനായിക്കൊണ്ട എന്നു വന്നു. ഏതിനെ ഫലമാക്കിക്കല്പിക്കുന്നു അത്ലും ചതുർത്ഥി വരും. ഗുണത്തിന്നു എന്ന ഗുണഫലമാകുന്നു. ഗുരുവിനായികൊണ്ട കൊടുത്ത ദക്ഷിണദ്രവ്യം ഗുരുവിന്നു അധീനമാക്കി ചെയ്യുന്നു. ഗുരുവിനു ദെക്ഷിണ എന്നു പറയാം.


ചൊദ്യം - അപാദാനം ഏത.


ഉത്തരം - ഏതിംകൽനിന്നു വെർപാടാ ആധിക്യമൊ ന്യൂനതയൊ പറയുന്നു അതിനു അപാദാനമെന്നു പെരു വരും. ഇതിൽ ആദ്യത്തിൽനിന്ന എന്ന്ന പഞ്ചമി വരും. അതിനാൽ ഗൃഹത്തുംകൽനിന്ന പുറപ്പെട്ടു, സമന്മാരെക്കാൾ താഴ്ചയൊടെ എന്നും സമന്മാരെക്കാൾ അധികമായി എന്നും വരുന്നു. ആദ്യത്തിൽ ഗൃഹത്തിൽനിന്നു വെർപാടന്നർത്ഥമുണ്ട. ശെഷം സ്പഷ്ടം. ഇതിന്മണ്ണം വൃക്ഷത്തിൽനിന്നു കൊമ്പു വീണൗ, ഭൂമിയിൽ നിന്നും പൊടി മെൽ പൊയി, മനസ്സ അതിൽനിന്നു പൊയി. ഇത്യാദിയും വെർപാട തന്നെ. ഹെതുത്വം സങ്കല്പിച്ചാലും പഞ്ചമി വരും : സന്തോഷം ഹെതുവായിട്ടു.

ചൊദ്യം - അധികരണം ഏത.

ഉത്തരം - ഏത വസ്തു കർത്താവിനൊ കർമ്മത്തിനൊ ആശ്രയമായിരിക്കും അതിന്നു അധികരണമെന്ന പെരു വരും. ആധാരമെന്നും പറയാം. ആധാരത്തുംകൽ -കൽ എന്നും -ഇൽ എന്നും സപ്തമി വരും.


ഉദാ: അതിനാൽ സമീപത്തുംകൽ എന്നും താഴ്ചയിൽ ഇരുന്ന് എന്നും വന്നൂ. ഇത്ന്മണ്ണം രാമൻകൽ യൊഗ്യത ഇരിക്കുന്നു, പീഠത്തിൽ രാമൻ ഇരിക്കുന്നു ഇത രണ്ടും കർത്താവിന്ന ആശ്രയം. ഉരുളിയിൽ അരി വക്കുന്നൂ, മനസ്സിൽ സന്തൊഷം ചേക്കുന്നൂ. ഇത കർമ്മാശ്രയം. ഏതിനെ ഉദ്ദേശിച്ച വ്യാപാരം ചെയ്യുന്നു, അതിലും


106. കർത്ത്യകർമ്മങ്ങൾക്ക് എന്ന് നിർണയനം ചെയ്യേണ്ടതില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/78&oldid=162191" എന്ന താളിൽനിന്ന് ശേഖരിച്ചത്