പ്രത്യത്തൊടുകൂടി സർവ്വാദെശത്തുങ്കൽ അവയവവിചാരംവെണ്ട.
നീയും ഞാനും എന്നൊ നിങ്ങളും ഞങ്ങളും എന്നൊ നീയും ഞങ്ങളും എന്നൊ നിങ്ങളും ഞാനൊ എന്നൊ അർത്ഥം വിചാരിച്ചാൽ ഞ എന്നതിന്നു ബഹുവചനം പ്രത്യങ്ങളിൽ നമ്മെ എന്ന ആദെശം വരും. അർ ബഹു വചനപ്രത്യയവും വരും. ഇതിന്ന ഏകവചനം സംഭവമാകുന്നു. ശെഷം പൂർവ്വൽ ആകുന്നു.
ഉദാ : നമ്മൾ, നമ്മളെ, നമ്മളാൽ , നമ്മളെക്കൊണ്ട, നമ്മളിൽനിന്ന, നമ്മുടെ, നമ്മളിൽവച്ച ഇപ്രകാരം ഭാഷയിൽ പ്രഥമാദിവിഭക്ത്യന്തങ്ങൾ ഉദാഹരിക്കപ്പെട്ടു.
കവനങ്ങളിൽ സംസ്കൃതവിഭക്തികളെയും ചെർച്ചപൊലെ പ്രയൊഗിക്കാം : ചിത്തെവസിക്കുന്ന മാധവൻ സർവദാ, മാർഗെണ ചെന്നാൽ പിഴക്കയില്ലെതുമെ, അംബരാദാഗത്യനാരദ മാമുനി ഇത്യാദി. ഇതുകളിൽ ങി, ടം, ങസി, ഇപ്രത്യങ്ങളും തദാദെശങ്ങളും സംസ്കൃതവ്യാകരണംകൊണ്ടറിയണം.
ചോദ്യം- പറഞ്ഞ വിഭക്തികൾ എതെല്ലാം അർത്ഥങ്ങളിൽ സംബന്ധിപ്പിച്ചിട്ട നാമങ്ങളിൽ ചെർക്കുന്നു. അതിന്നു ക്രമം എങ്ങനെ.
ഉത്തരം- കർത്താവിലും കർമ്മത്തിലും രണ്ട വിധം ക്രിയ ഉള്ളതിൽ കർത്താവിൽ ക്രിയക്ക കർത്താവിന്നും കർമ്മത്തിൽ ക്രിയക്ക കർമ്മത്തിനും പ്രഥമം ചെർക്കുന്നു.
101. ആദേശപ്രക്രിയകളെ- രൂപപരണാമങ്ങളെ-പ്രത്യേകമായടുത്തു കാണിക്കേണ്ടിതില്ലെന്നു സാരം.
102. 'സന്ദർഭേ സംസ്കൃതികൃത ച'- ലീലാതിലകം.
103. കർത്തരിക്രിയയുടെ കർത്തൃസ്ഥാനത്തുള്ള നാമത്തിനും കർമ്മണി ക്രിയയുടെ അർഥപരമായുള്ള കർമ്മത്തിനും പ്രഥമാവിഭക്തി ചേർക്കണമെന്നു സാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |