Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവന്മാർ. ചെൎക്കണ്ട വിവരം മെൽ സ്പഷ്ടമാകും. ഇകാരാന്തത്തിന്നും ഉകാരാന്തത്തിന്നും മൂന്നു ലിംഗത്തിലും77 ഏകവചനത്തെ നാമംതന്നെ പറയുന്നു; നംപൂരി, പട്ടെരി, പൊറ്റി, തമ്പി, ഗുരു, ചാത്തു, കൊന്തു, പപ്പു, ശംകു. ഒകാരാന്തത്തിന്ന ൻ എന്ന പ്രത്യയം വരും

ഉദാ: ചെക്കൊൻ, മുക്കൊൻ78

ചൊദ്യം--സ്ത്രീയെ പറയുന്ന പ്രത്യയങ്ങൾ ഏതെല്ലാം

ഉത്തരം--അ, ഇ, ഉ, തി, ചി, ആൾ ഇങ്ങനെ ആറു വിധം: സുതാ79, പുത്രി, പൊന്നു80, തീയത്തി, ചെട്ടിച്ചി81, മകൾ. ചി എന്നതിന്നു പകരം ശി എന്നും ദുർല്ലഭമായി വരുത്തുന്നു: പെരശ്ശി, ചിറ്റശ്ശി. സ്ത്രീലിംഗം പ്രഥമൈകവചനം അകാരാന്തത്തിലും നാമംതന്നെ. ഏകവചനത്തെ പറയും പ്രത്യയം കെൾക്കയില്ലന്നൎത്ഥം. അംബാ, ഭാൎയ്യാ, കന്യകാ, കൊതാ, ദെവി, സ്ത്രീ, ആട്ടി, ചക്കി, ചെകൊത്തി, കൊല്ലത്തി, പൊന്നു82, പാറു, നീലു ഇത്യാദികളിൽ പ്രത്യയം സ്പഷ്ടം. ശ്രീ എന്നതിന്നു ചി എന്നും ആദെശം വരുത്തുന്നു.

ഉദാ: ആശ്രീ (ഹ്രസ്വം) അച്ചി83, അംബാശ്രീ - അമ്മച്ചി, തങ്കശ്രീ - തങ്കച്ചി. ബഹുമാനത്തുങ്കൽ ആർ ചെരും. നായകന നൈ ആദെശം. നായകശ്രീ84, നൈത്യാർ ഇതിന്മണ്ണം ഊഹിക്കണം.


77. പുംസ്ത്രീനപുംസകങ്ങൾക്ക് ഒരേ രൂപമേണെന്നോ? ഉദാഹരിച്ച നാമങ്ങളിൽ ചിലതിൽ പുംസ്ത്രീഭേദം ഇല്ലെങ്കിലും പലതും പുരുഷവാചികളാണല്ലോ.

78. രൂപവിച്ഛേദനം ശരിയല്ല. ചേകവൻ, മുക്കുവൻ, എന്നീ പരിനിഷ്ഠരൂപങ്ങളുടെ ഉച്ചാരണവൈലക്ഷണ്യങ്ങളാണിവ.

79. സുത+അ = സുതാ?

80. ഉകാരത്തെ പ്രത്യയമെന്നു് വിഛേദനം ചെയ്യേണ്ടതില്ല.

81. തകാരചകാരങ്ങൾ സന്ധിയിൽ ഇരട്ടിക്കുന്നു. ആഗമസന്ധി ചർച്ചയിൽ ഈ പരിണാമം പ്രസ്താവിച്ചിട്ടുണ്ട്.

82. ആവൎത്തനം.

83. 'ആശ്രി'യിലെ ദീർഘസ്വരങ്ങൾ ഹ്രസ്വമാകുന്നു. ഈ രൂപപരിണാമം ശരിയാണോ?

84. വിവക്ഷ വ്യക്തമല്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/48&oldid=162158" എന്ന താളിൽനിന്ന് ശേഖരിച്ചത്