താൾ:Kerala Bhasha Vyakaranam 1877.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


             35

ചോദ്യം - ലിംഗം എന്തിനെ പറയുന്നു.
ഉത്തരം - പുല്ലിംഗം പുരുഷനെ പറയുന്നു. സ്ത്രീലിംഗം സ്ത്രീയെ പറയുന്നു. ശേഷങ്ങളെ നപുംസകലിംഗം പറയുന്നത് സമ്പ്രദായമാകുന്നു. സമ്പ്രദായമെന്നാൽ പാരമ്പര്യം നടപ്പാക്കുന്നു.74 നപുംസകം മൃഗാദികളിലും വസ്തുക്കളിലും ചേർക്കുന്നു. ഇവിടെ നപുംസക ശബ്ദത്തിന്നു പുമാൻ എന്നും സ്ത്രീയെന്നും ഇച്ഛിച്ഛിട്ടില്ലെന്നതർത്ഥം.

ചോദ്യം - വചനം എങ്ങിനെ.
ഉത്തരം - ഏകവചനമെന്നും ബഹുവചനമെന്നും രണ്ടുവിധം. ഒന്നിനെ പറയേണ്ടടത്ത് ഏകവചനവും രണ്ടോ അതിലധികമോ പറയേണ്ടടത്ത് ബഹുവചനവും പ്രയോഗിക്കണം. സംസ്കൃതത്തിൽ ദ്വിവചനം കൂടി ഉണ്ട്.

ലിംഗവചനങ്ങൾക്ക് ഉദാഹരണം


അകാരാന്ത നാമങ്ങൾക്ക് പുല്ലിംഗത്തിൽ പ്രഥമൈകവചനം അൻ എന്ന പ്രത്യയമാകുന്നു. കെഴവൻ, കൊച്ചൻ, ദേവൻ, മനുഷ്യൻ, പുരുഷൻ, രാമൻ, കൃഷ്ണൻ, ശങ്കരൻ, ഇത്യാദി.75 പ്രഥമാ ബഹുവചനത്തുങ്കൽ മിക്കതും അർ, കൾ എന്ന് രണ്ടു വിധം. ഉദാ: ആദ്യം സാധാരണമായി പ്രയോഗിക്കുന്നു. അതിന് പലടത്തും മ എന്നാ പ്രത്യയാദ്യാഗമം വരും.76 കിഴവന്മാർ, കൊച്ചന്മാർ, ദേവന്മാർ. അഗമം ഇല്ലാതെ പ്രസിദ്ധ ജാതിയെ സംബന്ധിച്ചും പ്രയോഗിക്കുന്നു: ബ്രാഹ്മണർ, ശൂദ്രർ, പറയർ, പുലയർ. മൂന്നാമത്തത് പുല്ലിംഗത്തുങ്കൽ പക്ഷാന്തരത്തിൽ ദുർലഭമായിട്ടുണ്ട്: ദേവകൾ,


74. നപുംസകത്തെ സംബന്ധിച്ചിടത്തോളം അമാനുഷികനാമങ്ങൾ തികച്ചും അർത്ഥാസ്പദമല്ലെന്നു കാണിക്കാനാണ് ഇങ്ങനെ പ്രസ്ഥാവിക്കേണ്ടിവന്നത്.
75. 33-ആം അടിക്കുറിപ്പ് നോക്കുക.
76. അഗമാസന്ധിയെക്കുറിച്ചുള്ള വിവരണത്തിൽ ഈ മകാരഗമം വിധിക്കുന്നില്ല. ഇവിടെ പ്രത്യയം 'മാർ' എന്ന് പറയുന്നതാണ് ശരി.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sandeep koodal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/47&oldid=162157" എന്ന താളിൽനിന്ന് ശേഖരിച്ചത്