താൾ:Kerala Bhasha Vyakaranam 1877.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31
വരെ, ഓളും അതുവരെ; സമുദ്രംവരെ അന്വെഷിക്കണം;

ആനയൊളും വലുത; കടുകൊളും ചെറുതാക്കണം.64

ഉപസർഗ്ഗാവ്യയങ്ങൾ: പ്ര-, പര-, അപ-, സം-, അനു-, അവ-, നിര്-, നിസ്-, ദുര്-, ദുസ്-, വി-, ആ-, നി-, അധി-, അഭി-, ഉപ-, അപി-, പ്രതി-, സു-, ഉൽ-, പരി-, അതി- (൨൨). ഇതുകൾ പദങ്ങളുടെ ആദിക്കതന്നെ ചെരുന്നു.

ഉദാ: പ്രധാനം, സംസ്കൃതം, ആരംഭം, പ്രതിക്രിയാ, സുഭഗൻ, ഉൽകർഷം, പരിഭ്രമം, അതിമൊഹം, അത്യാഗ്രഹം, ഇത്യാദി. അഹൊ, അപി, അനന്തരം, അഥ, ഇഫ, ഇതി, ഇത്ഥം, ഇത്യാദി. അഫൊ, അപി, അനന്തരം, അഥ, ഇഫ, ഇതി, ഇത്ഥം, ഉത, ഏവം, കശ്ചിൽ, കിഞ്ച, കിമപി, കഥാ, ക്വിചിൽ, ക്വ, തു, ഹി, ച, സ്മ, ഹ, വൈ, ബത, ഫന്ത ഇത്യാദി സംസ്കൃതാവ്യയങ്ങളും സംസ്കൃതം കലർന്ന ഭാഷയിൽ ചൊർച്ചപൊലെ പ്രയൊഗിക്കാം.

ഉദാ: അഫൊ കൃഷ്ണൻ ഗൊവർദ്ധനം കൊടയാക്കി. അനന്തരം ഇന്ദ്രൻ ആശ്രിയിച്ചു. ഇതി പുരാണവചനം. ഇത്യാദി. ഇനി നാം പ്രത്യയങ്ങൾ പറയപ്പെടുന്നു.

പ്രത്യയാന്തനാമസ്വരൂപങ്ങൾ എന്നർത്ഥം.


64. വ്യത്യസ്തവ്യാകരണധർമ്മങ്ങൾ പ്രദർശിപ്പിക്കുന്ന അർഥയുക്തരൂപങ്ങളെ 'അവ്യയം' എന്ന ഒരു സാമാന്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ശാസ്ത്രീയമായി ന്യായീകരണം അർഹിക്കുന്നില്ല. വ്യാക്ഷേപകങ്ങൾ (അയ്യൊ, ആവൊ, ഓഹൊ....), ഊനക്രിയകൾ (അല്ല, ഇല്ല, അരുതു്, വേണം, വേണ്ട, ഉണ്ടു്, മതി...), നാമങ്ങൾ (ഇന്ന്, അന്നു്, പണ്ടു് കഷ്ടം...), ക്രിയാവിശേഷണങ്ങൾ (പതുക്കെ, മെല്ലെ...), നാമവിശേഷണങ്ങൾ (മറ്റു, വേറെ...), അനുപ്രയോഗങ്ങൾ (പോലെ, മാത്രം, വരെ...), സമൂച്ചയങ്ങൾ (എന്നു്), സംബോധനാരൂപങ്ങൾ (എടാ, എടീ, എടൊ, അല്ലയൊ) എന്നീ പദവർഗങ്ങൾക്കുപുറമെ പ്രത്യയങ്ങളെയും (ഉ, ഉം, ഏ;...) ഈ പട്ടികയിൽ ചേർത്തിട്ടുണ്ടു്. ഘടനാപരമായും വ്യാകരണധർമ്മപരമായും ഇവ വിഭിന്ന രൂപവർഗങ്ങളിൽ പെടുന്നു എന്നു് അപഗ്രഥനത്തിൽ വ്യക്തമാക്കേണ്ടതാണു്.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/43&oldid=162153" എന്ന താളിൽനിന്ന് ശേഖരിച്ചത്