താൾ:Kerala Bhasha Vyakaranam 1877.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'പദകാണ്ഡം


പദകാണ്ഡാരംഭഃ


ചോദ്യം-പദം എത്ര വിധം.


ഉത്തരം- നാമപദം, അവ്യയപദം, സമാസപദം, ക്രിയാപദം ഇങ്ങനെ നാലു വിധത്തിലാകുന്നു.


ചോദ്യം- നാമങ്ങൾ എത്ര വിധം.


ഉത്തരം- നാമം പെരാകുന്നു. വസ്തുനാമം, ക്രിയനാമം എന്ന രണ്ടുവിധം. ഇതു രണ്ടും ശബ്ദരൂപമായും അർത്ഥപരമായും രണ്ടു വിധം പ്രയൊഗിക്കാം.


ചോദ്യം-ഭെദം എങ്ങനെ.


ഉത്തരം- വസ്തുക്കൾ എന്ന ഓരൊ ശബ്ദങ്ങളും പദാർത്ഥങ്ങളും ആകുന്നു. ഉദാ: മല, സമുദ്രം, മണ്ണ്, വെള്ളം, ആണ് പെണ്ണ്, കയ്യ്, കാല്, പൂവ്, കായ ധനം, വസ്ത്രം, കഥ, മനസ്സ്, സന്തോഷം ഇത്യാദി ക്രിയകൾ എന്നാൽ ഓരൊ വ്യാപരങ്ങൾ ആകുന്നു ഉദാ:ഊണ്, ഉണ്ണുക, ഇരിപ്പ്, ഇരിക്കുക, ഇടക്കുക, ഉരയ്ക്കുക, പറയുക, വിചാരിക്കുക ഇത്യാദി ക്രിയാനാമങ്ങളാകുന്നു.


51. സമസ്തപദങ്ങളെ ഒരു പ്രത്യേക പദവിഭാഗമായി മറ്റും വ്യാകരണ കർത്താക്കൾ അംഗീകരിക്കുന്നില്ല. അവ്യാശബ്ദങ്ങളെ ഗ്രന്ഥകാരൻ ഉദാഹരിക്കുന്നുണ്ട്. ആ പട്ടികയിൽ കൊടുത്ത പല രൂപങ്ങളൂം പദങ്ങളാണെന്നു പരിഗണിക്കാൻ പ്രായാസമുണ്ട്. അവ്യയത്തെ പദവിഭാഗമെന്ന് പല വ്യാകരണ കർത്താക്കളൂം അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെല്ലാം ഈ പ്രശനത്തിന്- അവ്യയങ്ങളായി പ്രദർശിപ്പിക്കുന്നവ യഥാർഥത്തിൽ പദങ്ങളാണോ എന്നുള്ള പ്രശ്നത്തിന്- പരിഹാരം നിർദ്ദേശിച്ചിട്ടുമില്ല.

52. എടുക്കുക?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/31&oldid=162140" എന്ന താളിൽനിന്ന് ശേഖരിച്ചത്