താൾ:Kerala Bhasha Vyakaranam 1877.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്തോഷിച്ചിരിക്കുന്നു ഇത്യാദി. സംസ്കൃതത്തെ അനുസരിച്ചാൽ ഇതു കൂടാതെ പല ഭേദം ഉണ്ട്. ഉദാ: സമുദ്ര-അവധി=(ദീർഘം) സമുദ്രാവധി; സമുദ്രാശ്രയം; ഗംഗാശ്രയം ഇങ്ങനെ. അകാരഭെദസംബന്ധത്തിൽ ദീർഘം തന്നെ. അവർണ്ണത്തിന്ന ഇവർണ്ണ മെ വരുമ്പോൾ ഏകാരവും, ഉവർണ്ണം ചെരുമ്പോൾ ഓകാരവും, ഏകാരം ചേരുമ്പോൾ ഐകാരവും, ഓകാരം ചേരുമ്പോൾ ഔകാരം വരും.

ഉദാഹരണം: രാമ-രാമെതി; ഗംഗെതി; രാമ-ൟ ശ്വരം=രാമെശ്വരൻ; ഗംഗെശ്വരൻ; ദൈവ-ഉത്സവം=ദൈവോത്സവം; മഹൊത്സവം; നൃപൊർജ്ജിതം; ഗംഗോർജ്ജിതം; കെവലം-ഏകാരം=കെവൈകാരം; ധവള-ഓദനൻ=ധവളൗദാനം. ഇ, ഉ,വർണ്ണങ്ങൾക്ക അത മെൽച്ചെരുമ്പൊൾ അതിന്റെ ദീർഘം വരുന്നു. വാരി-ഇതി=വാരീതി; ദെവീതി; ദെവീരിതം; ഗുരു-ഉക്തി=ഗുരൂക്തി; ഗുരൂർജ്ജിതം. ഇ വർണ്ണത്തിനു അന്യസ്വരമെൽ വരുമ്പോൾ യകാരവും ഉവർണ്ണത്തിനു വകാരവും വരും. അതി-ആശ=അത്യാശാ; വായു-ആധാരം=വായ്വധാരം. ഇനിയും പല ഭെദം സംസ്കൃതവ്യാകരണം കൊണ്ട അറിയേകണ്ടതാകുന്നു. പ്രയൊഗകാണ്ഡത്തിന ഉപയോഗമായി ചില സംസ്കൃത വിധികളെയും ൟ പുസ്തകത്തിൽ അതാതു ഖണ്ഡത്തിൽ ഉദാഹരിക്കുന്നു.

50. ബുക്ക്,എഴുത്ത്,സന്തോഷിച്ച് ഇത്യാദികളെ സ്വരാന്തങ്ങളായി ഗ്രന്ഥകാരൻ കരൂതുന്നില്ല. അതുകൊണ്ടാണ് ഉദാഹ്യതരൂപങ്ങളിൽ സന്ധി പ്രക്രിയ പ്രവൃത്തിക്കുന്നില്ല എന്നു് വിധിക്കുന്നതു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/30&oldid=162139" എന്ന താളിൽനിന്ന് ശേഖരിച്ചത്