താൾ:Kerala Bhasha Vyakaranam 1877.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന അഗമം പരാം ക്രമെണ ഉദാഹരിക്കുന്നു: മല-അടി=മലയടി; മല-ആളം=മലയാളം ; വാഴ-ഇല=വാഴയില; തറ-ൟറൻ=തറയീറൻ; തലയുണങ്ങി, എണ്ണയൂറി ഇത്യാദി. ഋ, അ ആദ്യന്തങളായും ഐ, ഔ ആദ്യന്തങ്ങളായും മലയാളവാക്കുകൾക്കു പ്രസിദ്ധിയില്ലാ. സംസ്കൃതസംബന്ധത്താൽ ആദിയയി ചിലതുണ്ട. പല-ഋണങ്ങൾ= പലയണങ്ങൾ ; നല്ല-ഐസ്വർയ്യം=നല്ലയൈശ്വർയ്യം; വെല-ഔദാസിന്ന്യത്തൊടെ=വെലയൗദാസിന്ന്യത്തോടെ ചെയ്യുന്നു. ആകാരത്തിന്നു ഉദാഹരണം: വാടാ-ഇവിടെ= വാടായിവിടെ; നെടാ-ഏതും= നെടായേതും. ഇക്കരാന്തത്തിന്ന: പൊളി-അല്ലാ=പൊളിയല്ലാ; അടിയൊളും, മുടിയുണ്ട. ൟകാരാന്തത്തിന്ന: സ്ത്രീ-ഇവൾ=സ്ത്രീയിവൾ; സ്ത്രീയൊട. എകരാന്തത്തിന്ന: നെരെ-എന്നൊടു=നെരെയെന്നൊട.ഓഷ്ഠ്യസന്ധ്യക്ഷരം അന്തത്തിലുള്ള പദത്തിന്മെൽ താലവ്യസ്വരം വരുന്നടുത്തു ഉദാ: നെരൊ-ഇത=നെരൊയിത: മൊരൊയലയൊ, ഓരൊയെലം ഇത്യാദി. ഔഷ്ഠ്യസ്വരങ്ങൾക്ക മെൽ സ്വരം വർമ്പോഴും, ആകാരത്തിന്മെൽ ഔഷ്ഠ്യസ്വരം വരുന്നടുത്തും വകാരാഗമം വരാം. ഉദാ: ഗുരു- അരുളിച്ചെയ്തു= ഗുരുവരുളിച്ചെയ്തു; ബന്ധുവാണ; ശത്രുവില്ല; പരുവുണങ്ങി; പശുവെണങ്ങി; വിന്ദുവോളം; എപ്പഴൊവൊരിക്കൽ ഇത്യാദി. ആകാരന്തത്തിന്ന: പൊടാാവുണർത്തണ്ടാ; വാടാവൂണുകഴിക്കാം; ചെര-ഒരിക്കലും= ചെരാവൊരിക്കലും ഇത്യാദി.

35. ക്രമത്തിൽ എന്നായിരിക്കണം ഉദ്ദേശ്യം.

36. ഈ മാതിരി സന്ധികളെ വിലക്ഷണരൂപങ്ങളായ കരുതാവു.

37. മോരൊ, ഏലയൊ എന്നിവ ചേർന്നു മോരോയെലയോ എന്നാകും എന്നാണ് കാണിക്കുന്നത് എന്നു തോന്നുന്നു. 'ഒരൊയെലം എന്താണെന്നു മനസ്സിലാകുന്നില്ല.

38. ബിന്ദു?

39. രണ്ടും വിലക്ഷണസന്ധികൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/27&oldid=162135" എന്ന താളിൽനിന്ന് ശേഖരിച്ചത്