താൾ:Kerala Bhasha Vyakaranam 1877.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെന്നു പറയും. പ്രഥമൈകവചനത്തിൽ രാമ-അൻ=രാമൻ. എകാരലൊപത്തിന്ന ഉദാ: വാ- എടാ=വാടാ; പൊ-എടാ=പൊടാ ഇത്യാദി.

ചൊദ്യം- ആഗമം എന്നാൽ എന്ത.

ഉത്തരം-എട്ക്കു വന്നു ചെരുന്ന ശബ്ദാംഗമാകുന്നു. അത നാമത്തിന്നും ധാതുവിന്നും അന്തത്തുങ്കലും പ്രത്യങ്ങൾക്കു ആദിക്കും ചെരും. അന്ത്യത്തെ അന്ത്യാഗമമെന്നും ആദിയെ ആദ്യാഗമമെന്നും പറയുന്നു. സന്ധിയിൽ അക്ഷരം വെറെ ആഗമിക്കുന്നെടത്ത ആഗമസന്ധിയാകുന്നു. പ്രയെണ ഉ-യ-വ-ങ്ങൾ സ്വരസന്ധിയിൽ ആഗമങ്ങളാകുന്നു. ഉകാരാഗമത്തിന്ന ഉദാഹരണം: പദാന്തവ്യജ്ഞനങ്ങൾക്കു പദാദിവ്യഞ്ജനം പരമാകുമ്പോൾ ഉകാരം വരാം. വാക്ക-നന്ന, കൂട്ടുമ്പോൾ വാക്കുനന്ന എന്നാകുന്നു. ഇതിന്മണ്ണം പാട്ട്-കെൾക്കണം=പാട്ടു കെൾക്കണം എന്ന ഉകാരംകൂടി ഇടക്കു വരുന്നു. ഇതിന്മണ്ണം പട്ടു കിട്ടി, പാലു കുറുക്കി, തൈരു കലക്കി, ചൊറു വിൾമ്പി, ഏഴു ലോകം, വാളു മിനുത്തു, പൊരു തുടങ്ങി, നാട പിടിച്ചു വീരന്മാരു സുഖിച്ച ഇത്യാദി. യകാരാഗമത്തിന്നു-


ഉദാഹരണം: പദാന്തങ്ങളായിരിക്കുന്ന അ, ആ, ഇ, ൟ ഇവകൾക്കും താലവ്യസന്ധ്യക്ഷരങ്ങൾക്കും മെലെ സ്വരം വരുന്നത് കൂട്ടുമ്പൊഴും ഓഷ്ഠ്യസന്ധ്യക്ഷരങ്ങൾക്കു മെൽ താലവ്യസ്വരങ്ങൾ വരുന്നത ചെർക്കുമ്പോഴും ഉപരിസ്വർത്തിന്റെ താഴെ ചെർന്ന യ്

33. സിദ്ധാന്തപരമായി 'രാമൻ' എന്ന പദത്തിൽ അകാരലോപം ഉണ്ടെന്നുള്ളത് ശരിയായിരിക്കാം. എന്നാൽ രാമ, കൃഷ്ണ, ഗോപാല, നാരായണ, തുടങ്ങിയവയെ അകാരാന്തങ്ങളായ സംജ്ഞാനമപ്രകൃതികളെന്ന് കല്പിക്കേണതില്ല. ഈ പ്രകൃതികൾക്ക് പ്രയോഗമില്ലെന്നു മാത്രമല്ല, മറ്റും തർത്തിലുള്ള രൂപപരിണാമങ്ങൾ സംഭവിക്കുന്നുമില്ല. അതുകൊണ്ട് ഇവയ വിഛേദനം ചെയ്തു കാണിക്കേണ്ടതില്ല.

34. പാട്ട്, പട്ട്, പാല്, തൈര് മുതലായ പദങ്ങൾ വ്യഞ്ജനാന്തങ്ങളായി പരിഗണിച്ചതിന്റെ ഫലമാണ് ഈ അസാധാരണസന്ധിനിയമം. 'ആദ്യാഗമം' 'അന്താഗമം' എന്ന ആഗമാഭേദങ്ങൾ കല്പിക്കേണ്ടി വന്നതും ഇതുകൊണ്ടുതന്നെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/26&oldid=162134" എന്ന താളിൽനിന്ന് ശേഖരിച്ചത്