സന്ധികാണ്ഡം
ചോദ്യം-സന്ധിഎന്താകുന്നു.
ഉത്തരം- പദങ്ങളിൽവെച്ചൊ പദാവയവങ്ങളായിരിക്കുന്ന ധാതു, ആഗമം, പ്രത്യയം.തുടങ്ങിയ അവയവങ്ങളിൽവച്ചൊ രണ്ടുകൂട്ടി ചെർക്കുംപൊൾ പൂവാർന്ത്യാക്ഷരങ്ങൾക്കും പരാദ്യക്ഷരങ്ങൾക്കും ഭെദപ്പെടുത്തുന്നതും അതിന്റെ വിധിയും ആകുന്നു. ഇവിടെ നിത്യവിധിക്ക വരുമെന്നും വരെണമെന്നും ഇച്ഛപൊലെ വരുത്താമെന്നെടത്ത വരാമെന്നും വരുന്നു എന്നും എഴുതു.
ചൊദ്യം-സന്ധി എത്രവിധം.
ഉത്തരം-ലൊപസന്ധി എന്നും ആഗമസന്ധി എന്നും ആദേശസന്ധി എന്നും മൂന്നു വിധമാകുന്നു. സന്ധിയിൽ ലൊപം വരുന്നെടത്ത ലൊപസന്ധിയാകുന്നു. അകാരത്തിന്ന സ്വരം മെൽ വരുമ്പോൾ ലൊപം വരാം. പ്രഥമൈകവചനത്തിന്മെൽ വരുമ്പൊൾ ലൊപം വെണം. ഇനിന്മണ്ണം പദാവയവങ്ങളിലെ വിധിയെല്ലാം നിത്യംതന്നെ ആകുന്നു. അകാരലൊപത്തിന്നു-
ഉദാഹരണം: പല-എടത്തും എന്ന കൂട്ടിചെർക്കുംപൊൾ ലകാരത്തിന്റെ മെൽ ഉള്ള അകാരത്തിന്ന ലൊപം വന്ന പലെടത്തും എന്നു വരുന്നു. ശബ്ദത്തിന്ന ലോപം എന്നാൽ കെൾക്കാതെ ഭവിക്കുകയാകുന്നു. ഇതിന്മണ്ണം അല്ല-എടൊ=അല്ലെടൊ, ഇല്ല-ഏതും=ഇല്ലതും. ഇതുകളിൽ പക്ഷാന്തരത്തുങ്കൽ മെല്പറയുന്ന ആഗമസന്ധിയും ആദെശസന്ധിയും വരാം.
ഉദാഹരണം : പലയടം - പലേടം, അല്ലയെടൊ - അല്ലൊടൊ, ഇങ്ങനെ രണ്ടൊ അധികമൊ വിധം വരുന്നെടത്ത പക്ഷാന്തരവിധി
31. സാർവത്രികത്വമുള്ള വ്യാകരണന്യമങ്ങൾ പ്രതിപാദിക്കുമ്പോൾ 'വരും' വരണം' എന്നിവയും, വികല്പപ്രയോഗങ്ങളാണെന്ന് സൂചിപ്പിക്കേണ്ടി വരുമ്പോൾ 'വരാം" വരുന്നു എന്നുമാണ് ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്നു.
32. വിലക്ഷണരൂപം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |