താൾ:Kerala Bhasha Vyakaranam 1877.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11


ങ്ങളെ വെറെ പറയെണ്ടടുത്തു അകാരം, കകാരം, ളകാരം ഇങ്ങനെ കാരപ്രത്യയാ ചെർത്തു പറയാം. ര എന്നതിന്നു മാത്രം ഇഫ പ്രത്യയം ചെർത്തു രെഫമെന്നു പറയണമെന്ന സംസ്കൃതത്തെ അനുസരിച്ച മലയാളവാക്കിലിലും വ്യവസ്ഥയുണ്ടു.

ചൊദ്യം--അകാരം എത്രവിധമുണ്ടു.

ഉത്തരം--വിവൃതമെന്നും സംവൃതമെന്നും രണ്ടു വിധമുണ്ടു. അത് എന്നടുത്ത അകാരം വിവൃതമായും ഗജം എന്നടുത്ത ഗകാരൊ പരി അകാരം സംവൃതമായും ഇരിക്കുന്നു. എങ്ങനെ ജനം, ദയാ ഇത്യാദികളിൽ മുൻപിലത്തെ അകാരം സംവൃതമായും രണ്ടാമത്തെ വിവൃതമായും മലയാളവാക്കിൽ പ്രയൊഗിച്ചു വരുന്നത് ഒരു നടപ്പെന്നു മാത്രമെ ഉള്ളു. എല്ലാം വിവൃതമാക്കി പ്രയൊ ഗിച്ചാലും വിരൊധമില്ലാത്തതിനാൽ എഴുത്തിൽ ഭെദം സൂചി പ്പിക്കുന്നില്ലാ. വിവൃതമെന്നു പറയുന്നതു അകാരം തൊറന്ന ചൊല്ലുക. സംവൃതമെന്ന നന്നെ തുറക്കാതെ ഉച്ചരിക്ക എന്ന ഭെദം. സംവൃതം പ്രായെണ പദത്തിന്റെ ആദ്യം വരുന്ന മൃദുക്കൾക്കും അന്തസ്ഥങ്ങൾക്കും മീതെ വരുന്നു. ഗ്ജം, ജനം, ദന്താം, ബലം, യത്നം, രക്ഷാ ഇത്യാദി. അല്ലാത്തടത്ത വിവൃത മാകുന്നു. ചരട്ട്, മലര്, അവള്, ദാന്തൻ, ബാലൻ, പരവശൻ, കലവറ ഇത്യാദി.28

ചൊദ്യം--ഉപരിസ്വരം കൂടാതെയും കൂടിയും ഉള്ള വ്യഞ്ജനങ്ങൾക്കു

      എഴുത്തിൽ ഭെദം കൂടാതെ കാണുന്നത് എന്തുകോണ്ടു.

ഉത്തരം--അർത്ഥവശാൽ അറിയാവുന്നതാകകോണ്ടു ഉപെക്ഷ

     കോണ്ടു എഴുതുന്നില്ലാ. ഇതിന്മണ്ണം എ, ഒ എന്നു ഏക
     മാത്രെക്കും ദ്വിമാത്രെക്കും അർത്ഥ്ഭെദമുള്ളെടത്ത ഒരുപൊലെ
     എഴുതുന്നു.


28 ഏകാരച്ഛായയിലുള്ള ഉച്ചാരണത്തെയാണ് ഇവിടെ അകാരത്തിന്റെ സംവൃതോച്ചാരണഭേദമായി പരിഗണിക്കുന്നത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/23&oldid=162131" എന്ന താളിൽനിന്ന് ശേഖരിച്ചത്