10
ഉദാഹരണം: നിനച്ചു, നാനാവിധം, ന്യൂനതാ, മാന്ന്യത്വം, വന്നുചെന്നുൎ, മന്നവൻ, കന്നങ്ങൾ, കനകം, മനസ്സിനെ ഇത്യാദി.
ചൊദ്യം--വ്യഞ്ജനങ്ങൾക്കുമെൽ സ്വരം കൂടാതെ ഉച്ചാരണമുണ്ടൊ.
ഉത്തരം--പദാന്തത്തുങ്കൽ വളരെ പ്രയൊഗങ്ങളുണ്ട. ഉദാ: രാമൻ, അവൾ, കാല്, കാത്, ഏത്, എന്ത്, താണ്, താഴ് ഇത്യാദി. ഇതുകളിലെ അന്ത്യവ്യഞ്ജനങ്ങൾക്ക അർദ്ധമാത്രയാകുന്നു.26
ചൊദ്യം--അക്ഷരങ്ങൾ ഏതല്ലാം സ്ഥാനത്തുന്ന പുറപ്പെടുന്നു.
ഉത്തരം--അ, ആ, ഹ, വിസഗ്ഗംൎ, കവഗ്ഗംൎ. ഇതുകൾ കണ്ഠം എന്ന തൊണ്ടയിൽനിന്നു പുറപ്പെടുന്നു. അതുകൊണ്ട കണ്ഠ്യങ്ങൾ എന്നു പെരു വന്നു. എന്നാൻ അന്ന്യസ്ഥാനസംബന്ധംകൊണ്ട സ്വരങ്ങളിൽനിന്നു ഭെദപ്പെടുന്നു. ഇ, ംരം, യ, ശ, ചവർഗ്ഗം. ഇതുകൾ താലു എന്ന അണ്ണാക്കിൽനിന്നു പൊറപ്പെടുന്നു. അറ്റുകൊണ്ട താലവ്യങ്ങൾ എന്നു പെരു വന്നു. ഋ, ൠ, ര, റ, ഷ, ടവർഗ്ഗം. ഇതുകൾ മൂദ്ധാൎവ എന്ന മെത്തൊണ്ണയിൽനിന്നു പുറപ്പെടുന്നു. അതികൊണ്ട മൂർദ്ധന്ന്യങ്ങൾ എന്നു പെരു പറയുന്നു. --, --, ല, ള, ഴ, സ, തവഗ്ഗംൎ. ഇതുകൾ ദന്തം എന്ന പല്ലിൽനിന്നു പുറപ്പെടുന്നു. ഉ. ഊ, അനുസ്വാരം, പവഗ്ഗംൎ. ഇതുകൾ ഓഷ്ഠ്യം എന്ന ചുണ്ടിൽനിന്നു പുറപ്പെടുന്നു. അതുകൊണ്ട ഓഷ്ഠ്യങ്ങൾ എന്നു പറയപ്പെടുന്നു. ഇതുകളിൽ വർഗ്ഗാന്ത്യങ്ങൾക്കും അനുസ്വാരത്തിനും നാസികാസംബന്ധം കൂടി ഒള്ളതിനാൽ അതുകളെ അനുനാസികങ്ങൾ എന്നുംകൂടി പറയുന്നു. എ, ഏ, ഐ, ഒ, ഓ, ഔ ഇതുകളെ സംസ്കൃതം അനുസരിച്ചു സന്ധിയിൽ പ്രധാനങ്ങളാകകൊണ്ട സന്ധ്യക്ഷരങ്ങൾ എന്നുംപറയപ്പെടുന്നു.27 അക്ഷര
26. കാത്, ഏത്, എന്ത്, താണ്, താഴ് എന്നിവയിലെ അന്ത്യവ്യഞ്ജനം സ്വരസ്പർശമില്ലാത്തതാണെന്നു് എങ്ങനെ പറയും?
27. സന്ധ്യക്ഷരങ്ങൾ എന്നു പറയുന്നതു് സന്ധിയിൽ പ്രധാനങ്ങളാകുന്നതുകൊണ്ടാണെന്നുള്ളതു് ശരിയല്ല. സ്വരയോഗമുള്ളതുകൊണ്ടാണു് സന്ധ്യക്ഷരം എന്നു് പേരിട്ടിരിക്കുന്നതു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |