Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊദന്യം--കൊവിൽ, ദെവൻ, ആൾ, ഏറ്റം, അവന്റെ ഇങ്ങനെയുള്ള വാക്കുകൾക്കുവെണ്ടി ൽ, ൻ, ൾ, റ്റ, ന്റ-ംരം വർണ്ണങ്ങളെകൂടി സ്വീകരിക്കെണ്ടയൊ.

ഉത്തരം--ആദിമൂന്നും ക്രമെണ ല, ന, ള വർണ്ണങ്ങൾ അകാരം കൂടാതെ പ്രയൊഗിക്കപ്പെട്ടവയാകുന്നൂ. നാലാമത-റ-രണ്ട കൂടിയതും ൫-ാമത-ന്, റ് കൂട്ടിചേത്തൎതുമാകുന്നൂ.

ദൃഷ്ടാന്തം : കൊവിലകം, ദെൽപ്പൊൾ, ആളടുത്തു ഇത്യാദികളിൽ മെൽ അകാരം ചെരുമ്പൊൾ സ്പഷ്ടമാകുന്നു. ശെഷം എഴുത്തുകൊണ്ടു സ്പഷ്ടമാകുന്നു. സംസ്കൃതത്തിൽ യൽ, തൽ ഇത്യാദികളിൽ അകാരം കൂടാത്ത തകാരമാകുന്നു.

ചൊദ്യം--വ്യഞ്ജനങ്ങളിൽ ന എന്ന ഒന്നു പഠിക്കുന്നു.23 നളനൊടു എന്ന പദത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും അക്ഷരം ഭെദപ്പെടുത്തി ഉച്ചരിക്കുന്നു. അതിനാൽ വെറെ തന്നെയൊ.

ഉത്തരം--അല്ലാ, ഒന്നുതന്നെ. അല്പം ഭെദത്തോടുകൂടി ഉച്ചരിക്കുന്നു. അതിൽ ആദ്യം ദന്താഗ്രത്റ്റ്ഹുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും 24 ജിഹ്വാഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം ഭെദം. രണ്ടും ദന്തസ്ഥാനഭവങ്ങൾതന്നെ ആകുന്നൂ. എന്നാൽ പ്രായെണ പദത്തിന്റെ ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താഗ്രസംബന്ധികളാക്കിയും ശെഷങ്ങളെ ദന്തമൂലസംബന്ധികളാക്കിയും ഉച്ചരിക്കുന്നത മലയാളത്തിലെ നടപ്പാകുന്നു. ദന്തമൂലസംബന്ധമായിതന്നെ എല്ലാം ഉച്ചരിച്ചാലും വിരൊധമില്ലാ.25


23. നകാരത്തെക്കുറിച്ചു് കൂടുതൽ വിശദീകരിക്കുന്നു എന്നു് വിവക്ഷ.
24. ഊനു്.
25. അതായതു്, വർത്സ്യോച്ചാരണം എല്ലാടത്തും ആകാമെന്നു്! തമിഴിൽ അങ്ങനെയാണു്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/21&oldid=162129" എന്ന താളിൽനിന്ന് ശേഖരിച്ചത്