താൾ:Kerala Bhasha Vyakaranam 1877.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദാഹരണം--വ്യക്തം: ൨; ശാസ്ത്രം: ൩; ശാസ്ത്ര്യുക്തം: ൪; മൂർദ്ധ്ന്യുപാഘ്രാണം20. :൫. ഇവിടെ ഭിന്നാക്ഷരങ്ങളുടെ കൂട്ടം. പച്ച, മാങ്ങ, ചക്ക, വിത്ത. ഇവിടെ അതാത അക്ഷരങ്ങളെതന്നെ ദ്വിത്വമാക്കി കൂട്ടുന്നൂ എന്നു ഭെദം.

ചൊദ്യം--പ്രത്യക്ഷരങ്ങൾക്ക സ്ഥാനവും സംജ്ഞയും ഒന്നെങ്കിൽ പ്രധാനാക്ഷരങ്ങളുടെ സ്ഥാനത്തെ അതുകളെ ഇച്ഛപൊലെ പ്രയൊഗിക്കരുതയൊ.

ഉത്തരം--സംസ്കൃതത്തിൽ വിരൊധമില്ലാ. ഉദാഹരണം : മംഗളം-മംഗലം, നീളാ; 'ചെതൊനളം കാമയതെനലെങ്കാം' -- 'ചെതൊനലംകാമയതെനലങ്കാം' എന്ന നൈഷധം. ളകാരപ്രാസത്തുംകൽ: 'ചലിതയാവിദധെകളമെഖളം കളകളൊളകളൊള ദൃശാന്ന്യയാ' എന്ന മാഘം. മലയാളവാക്കിൽ അർത്ഥഭെദത്തെ അനുസരിച്ചു പ്രത്യക്ഷരങ്ങൾക്ക നിയമമുള്ളതിനാൽ നിയമത്തെ അനുസരിച്ചുതന്നെ അതാത വാക്കുകളിൽ പ്രയൊഗിക്കണും.

ഉദാഹരണം: കലം-കളം, കലി-കളി-കഴി. കുളി-കുഴി, കര-കറ, കരി-കറി, എള്ള്-എല്ല് ഇവകൾക്കു മാറിക്കൂടാ.

ചോദ്യം--ഴ എന്നതു പ്രത്യക്ഷരമെന്ന എങ്ങനെ അറിയുന്നു. ഷ-പ്രത്യക്ഷരമാക്കരുതയൊ.21

ഉത്തരം--തമിഴ [വാള, പളം, തൊവാള], [വാഴ, പഴം, തൊവാഴ] എന്ന മലയാളത്തിൽ പ്രയൊഗംകൊണ്ടു സ്പഷ്ടമാകുന്നു.22


20. 'ശിരസ്സിൽ ചുംബിക്ക' എന്നു പദാത്ഥംൎ.
21. ഷകാരത്തിന്റെ പ്രത്യക്ഷരമാണ് ഴകാരം എന്നു് പറയാമോ എന്നായിരിക്കും വിവക്ഷിക്കുന്നതു്.
22. തമിഴിൽ ഴകാരോച്ചാരണം ഇല്ല എന്ന തെറ്റായ ധാരണയിൽ നിന്നാണ് ഗ്രന്ഥകാരനു് ഇങ്ങനെ വാദിക്കേണ്ടിവരുന്നതു്. ദക്ഷിണകേരളീയനായ ഗ്രന്ഥകാരനു് പരിചയമുള്ള തമിഴുച്ചാരണത്തിൽ ഴകാരം ഉണ്ടായിരുന്നിരിക്കില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/20&oldid=162128" എന്ന താളിൽനിന്ന് ശേഖരിച്ചത്