ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
167
അവയോട് താൻ, മരം, കല്ല് എന്നീ നാമങ്ങൾ ചേരുമ്പോൾ അവയ്ക്ക് നാമാർഥവും നാമധർമ്മവും കിട്ടുന്നു. ഈ പ്രതിഭാസത്തെ സൂചിപ്പിക്കുവാൻ ഗ്രന്ഥകർത്താവ് 'ഉപപരം ' എന്നൊരു പദവർഗംനിർദേശിക്കുന്നു. മേല്പറഞ്ഞവയിൽ താൻ, മരം, കല്ല് എന്നിവ അതുപ്രകാരം ഉപപദങ്ങളാണ് (പുറം : 34)
(8) സംസ്കൃതരീതിയനുസരിച്ച് മനുഷ്യേതരനാമങ്ങളിലും പുന്നപുംസകം, സ്ത്രീനപുംസകം എന്നു തരംതിരിക്കുന്നു (പുറം : 37).
(9) പ്രഥമാവിഭക്തിക്കും ഗ്രന്ഥകാരൻ വിഭക്തിപ്രത്യയം നിർ ദേശിക്കുന്നു (പുറം : 88).
(10) ' കാരകങ്ങളൊടൊ സംബന്ധിയൊടൊ സംബന്ധം മാത്രം കല്പിക്കുന്നടത്തു ഷഷ്ഠി വരും ' (പറം : 67 ) എന്ന് ' പ്രസ്താ വിച്ച് ജന്മസംബന്ധം, പ്രാധാന്യസംബന്ധം, അവയവസംബന്ധം, വാച്യസംബന്ധം എന്നിങ്ങനെ സംബന്ധ നാലു വിധത്തിൽ വരാ മെന്ന് ഗ്രന്ഥകർത്താവ് അഭിപ്രായപ്പെടുന്നു.
(11) മലയാളത്തിലെ ഭൂതകാലപ്രത്യയങ്ങൾ ഇ, ഉ, എന്നിവ യാണ്. അ, ത്തു, ച്ചു, ഞ്ഞു തുടങ്ങിയവയിലെ വ്യഞ്ജനങ്ങൾ ആഗമങ്ങളാണ് (പുറം : 87).
(12) കർത്ത്യപ്രധാനരീതി, ആകാംക്ഷാപൂരണരീത്, സമ്മിശ്ര രീതി, കവനരീതി ഇങ്ങനെ വാക്യവിധങ്ങൾ നാലാണ് (പുറം : 120--124).
(13) അലങ്കാരങ്ങളിൽ പലതും ഒന്നിച്ചു ചേർത്ത് ആകെ ഇരുപത്തൊന്നിൽ ഒതുക്കിയിരിക്കുന്നു : ഉപമ, ഉത്പ്രേക്ഷ, ആരോപം, ദൃഷ്ടാന്തം, അതിശയോക്തി, നിന്ദാസ്തുതി, ശ്ലേഷം, വിഷമം, സൂചകം, ന്യൂനാതിരോക്തി, അപ്രകൃതവർണ്ണനം, അനു രൂപോക്തി, സാമാന്യവിശേഷം, കാര്യകാരണമാല, അസാധ്യഹേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |