Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166


        ------------------
        അനുബന്ധം
        ------------------
                    
                   മറ്റു വ്യാകരണങ്ങളിൽനിന്ന് വ്യത്യസ്തമായ ചില 
നിരിക്ഷണങ്ങൾ ഈ ഗ്രന്ഥത്തിലുള്ളത് താഴെ കൊടുക്കുന്നു :
           (1)  മലയാളത്തിലെ പദവാക്യപ്രയോഗങ്ങൾ സംസ്കൃതരീതി
 യിലാണ്  (പുറം : 3 ).
          (2)  വർണ്ണവിഭജനത്തിൽ റ, ള, ഴ എന്നിവയെ പ്രത്യേക
 മായി വർഗീകരിച്ച് അവയ്ക്ക്  '  പ്രതിവർണ്ണങ്ങൾ '  ( ' പ്രത്യക്ഷര
ങ്ങൾ ' ) എന്ന് സംജ്ഞ ചെയ്തിരിക്കുന്നു. സംസ്കൃതത്തിലെ ലകാര
ത്തിന്റെ പ്രത്യക്ഷമാണ്  ള ; തമിഴിലെ സ്നേഹത്തിന്റെ പ്രത്യക്ഷ
രമാണ്   റ ; തമിഴിലെ ളകാരത്തിന്റെ പ്രത്യക്ഷമാണ്  ഴ
(പുറം : 6--8).
        (3) ദന്ത്യവർത്സ്യനകാരങ്ങളെ ഒരേമാതിരി ഉച്ചരിച്ചാലും
വിരോധമില്ല  (പുറം : 9).
        (4)  സ്വരങ്ങൾ ശുദ്ധങ്ങളെന്നും അനുനാസികങ്ങളെന്നും രണ്ടു
വിധത്തിലുണ്ട് (പുറം : 12)
        (5) നാമം, ക്രിയ, അവ്യയം  എന്നിവയോടൊപ്പം 
സമാസപദം  എന്നൊരു പദവിഭാഗം കൂടി  ഗ്രന്ഥകാരൻ  
നിർദേശിക്കുന്നു  (പുറം : 19).
      (6) ' നാമത്തിൽ വിഭക്തി ചേർത്താൽ  പദമാകുന്നു '  (പുറം :
 20)  എന്ന നിർവചനവും തുടർന്നുള്ള സമാർഥനവും 
അസാധാരണമായ വീക്ഷണമാണ്.
      (7)  താന്തോന്നി, മരംകേറി, കല്ലുവെട്ടി തുടങ്ങിയ സമാസങ്ങ
ളിലെ ഉത്തരപദങ്ങൾ നാമാർത്ഥത്തിൽ 
സ്വതന്ത്രപ്രയോഗാർഹങ്ങളല്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/178&oldid=162122" എന്ന താളിൽനിന്ന് ശേഖരിച്ചത്