ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
162
പതിനാറ അപ്രസിദ്ധം 217
(൨൩)
- ആദ്യമെഴാദിയായഞ്ചും
- പതിന്നാലാദി മൂന്നിതി
- ലഘുക്ഷരൈശ്ശിഖരിണീ
- പാദെ സപ്തദശാക്ഷരെ
ആദ്യക്ഷരവും ഏഴു തുടങ്ങി പതിനൊന്നുവരെ അഞ്ചക്ഷരങ്ങളും പതിന്നാലു തുടങ്ങി പതിനാറുവരെ മൂന്നക്ഷരങ്ങളും ലഘുക്കളായും പാദത്തിൽ പതിനെഴ അക്ഷരങ്ങളുമെംകിൽ ശിഖരിണിയെന്ന പെരു വരുമെന്നൎത്ഥം. ഉദാഹരണം-
- പ്രിയം പഥ്യം തഥ്യം ത്രിഗുണമിതു വാക്കിംകലമൃതം
- പ്രിയം കൂടാതെയും പറകിലറിവൊള്ളൊൎക്കതിരസം
- ദ്വയം വെർവിട്ടാലും വെടിയരുതു സത്യത്തെയതിലും
- ത്രയത്തെയും പൊക്കും വചനമതു ലൊകത്തിനു വിഷം
പതിനെട്ടക്ഷരമായ പാദം അപ്രസിദ്ധം . 218
(൨൪)
- ആദ്യങ്ങൾ മുന്നാറുമെട്ടും
- പതിനൊന്നാദി മൂന്നപി
- പതിന്നാലാദി രണ്ടന്ത്യ
- വൎണ്ണഞ്ച ഗുരുവാക്കണം
(൨൫)
- യതി മൂന്നെട്ടു പന്ത്രണ്ടിൽ
- പാദെ പത്തൊമ്പതക്ഷരം
- ശാർദ്ദൂലവിക്രീഡിതത്തി-
- ന്നെവം ചൊല്ലുക ലക്ഷണം.
സ്പഷ്ടം. ഉദാഹരണം-
എള്ളൊളം ചെറുതെങ്കിലും രുജയിതെ
- ന്നുള്ളിൽ ഗ്രഹിച്ചാലുടൻ
217. പതിനാറക്ഷരത്തിൽ പ'ഞ്ചചാമരം' പ്രസിദ്ധമാണല്ലൊ, ഇരുപത്തിനാലുവൃത്തത്തിൽ പ്രയോഗിച്ചിട്ടുമുണ്ട്.
218. പതിനെട്ടക്ഷരത്തിൽ 'മല്ലിക' പ്രസിദ്ധമാണല്ലൊ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |