താൾ:Kerala Bhasha Vyakaranam 1877.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              5
         അക്ഷരകാണ്ഡം

ചോദ്യം - മലയാള വാക്കിന് അക്ഷരങ്ങൾ എത്രവിധങ്ങളാകുന്നു.
ഉത്തരം - സ്വരങ്ങൾ എന്നും വ്യഞ്ജനങ്ങൾ എന്നും രണ്ടുവിധങ്ങളാകുന്നു.
ചോദ്യം - സ്വരങ്ങൾ ഏതെല്ലാം.
ഉത്തരം - അ-ആ-ഇ-ഈ-ഉ-ഊ-ഋ-ൠ-ഌ-ൡ-ഏ-ഐ-ഓ-ഔ-അം-അഃ12. ഇങ്ങനെ ൧൬ അക്ഷരാഭ്യാസത്തുങ്കൽ സംസ്കൃത വാക്കിന്നുകൂടി ഉപയോഗമായി പഠിക്കുന്നു. മലയാളവാക്കിൽ ൠ, ൡ എന്ന രണ്ടു ദീർഘങ്ങൾ കുറവും, ഏ,ഓ എന്ന രണ്ടു ഹ്രസ്വങ്ങൾ കൂടുകയും ഉണ്ട്. അതുകൊണ്ട് ൧൬ സ്വരം എന്ന് ശരിതന്നെ ആകുന്നു13.

ചോദ്യം - അം, അഃ-എന്ന അകാരോച്ചാരണഭേദമല്ലയോ. ഉത്തരം - അല്ല. മകാരാംശസദൃശമായിരിക്കുന്ന അനുസ്വാരവും ഹകാരാംശസദൃശമായിരിക്കുന്ന വിസർഗ്ഗവും14 വ്യഞ്ജനസദൃശങ്ങളായി വേറെ രണ്ടു സ്വരങ്ങൾ തന്നെ. അതിനാൽ ഇത് രണ്ടും സ്വരങ്ങളുടെ അന്തത്തുകൽ പ്രയോഗിക്കുന്നതാകകൊണ്ടു സ്വരങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നതും അകാരോപരി സ്വരൂപം കാണിക്കുന്നതും നടപ്പാകുന്നു. ഇം-ഇഃ; ഉ,ഉഃ ഇത്യാദികളിലും


12. എകാരഒകാരങ്ങളുടെ ദീർഘങ്ങളെ അടിസ്ഥാനസ്വരങ്ങളിൽ ഉൾപ്പെടുത്തിയ ഗ്രന്ഥകാരൻ പ്രയോഗത്തിൽ ഈ രണ്ടു സ്വരങ്ങൾക്കുള്ള ഹ്രസ്വദീർഘഭേദം വ്യവച്ഛേദിച്ചു കാണിക്കുന്നില്ല.
13. മലയാളത്തിലെ അടിസ്ഥാനസ്വരങ്ങളെക്കുറിച്ച് പറയുമ്പോൾ ഹ്രസ്വങ്ങളായ എകാരഒകാരങ്ങളെ പരിഗണിക്കാത്തതിന് ഇങ്ങനെ വളച്ചുകെട്ടി ഒരു യുക്തി പ്രദർശിപ്പിക്കുന്നത് ശാസ്ത്രീയമല്ല.
14. വിസർഗ്ഗം ഹകാരസദൃശമായ സ്വനമാണെന്ന് മലയാളോച്ചാരണത്തെ സംബധിച്ചിടത്തോളം പറയുന്നത് ശരിയാണോ? പിൻ വരുന്ന ഖരശബ്ദത്തിന് അനുസൃതമായ സഹോച്ചാരണമാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം വിസർഗ്ഗത്തിനുള്ളത്, ദുഃഖം > [ദുക്ഖം]; അന്തഃകരണം > [അന്തക് കരണം]

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sandeep koodal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/17&oldid=162113" എന്ന താളിൽനിന്ന് ശേഖരിച്ചത്