താൾ:Kerala Bhasha Vyakaranam 1877.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

153

ക്ഷരം കൊറക്കയും ആവാം. മാത്ര ശരിയയൽ മതി. മെൽ പറയുന്ന മംഗളയിലെ പൊലെ ദ്രുതമില്ലാത്ത ഭാഗം ചെൎത്തിട്ടുമാവാം.

സാധാരണീ

പൈങ്കിളിപ്പൈതലെ ഭംഗിയിൽ ചൊല്ലു നീ
പങ്കജാക്ഷൻ കഥാ പങ്കങ്ങൾ നീങ്ങുവാൻ
എങ്കിലൊ കെൾപ്പിൻ തപൊധനന്മാരൊടു
സംക്ഷെപമായ് സൂതനിങ്ങനെ ചൊന്നുപൊൽ

ഇതിൽ ഒന്നാം പാദവും മൂന്നാം പാദവും ദ്രുതത്തിന്നായിട്ടു പതിനെട്ടക്ഷരമാക്കീട്ടുമാവാം. അപ്പൊൾ ആദ്യം മുതൽ പതിനഞ്ചുവരെയും പതിനെഴും അക്ഷരങ്ങൾ ലഘുവായിരിക്കും. ശെഷം രണ്ടും നാലും പാദവും പറഞ്ഞവണ്ണം ദ്രുതമാക്കാം അതും സാദാരണിഭെദംതന്നെ എന്നറിയണം.

ആദ്യത്തിന ഉദാഹരണം:

ശുകതരുണിജനകമണിയുമണിയുമണിമകുടമാലികെ
ചൊല്ലൊടൊ ചൊല്ലെടൊ കൃഷ്ണലീലാമൃതം
സുഖവിഭവമതിലധികമിഹ നഹി നമുക്കുഹൊ
ദുഃഖങ്ങളുൾക്കമ്പിലൊക്ക നീങ്ങിതെല്ലാം.

ഇതിലെ പദങ്ങൾ ഒന്നും മൂന്നും ഉള്ള മാതിരി രണ്ടും നാലും മറ്റെമാതിരി ഒന്നും മൂന്നും പാദമാകിയാൽ രണ്ടാം പക്ഷമാവും.

മംഗളം:

ദെവാദിദിവ്യഘസംസെവ്യമാനനാം
ശ്രീ വാസുദെവന്റെ പാദാംബുജദ്വയം

195 . മിശ്രകാകളിയിൽ ഉൾപ്പെടൂത്താവുന്നതേയുള്ളൂ. മാത്രയൊപ്പിച്ച് ലഘുവാക്കുന്നതിൽ കണിശമായ വ്യവസ്ഥയുണ്ടെന്നു പറയാൻ കഴിയില്ല.

196. കാകളി

197. കളകാഞ്ചി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/165&oldid=162110" എന്ന താളിൽനിന്ന് ശേഖരിച്ചത്