150
(൩)
- ലഘക്ഷരം വെണ്ടടത്ത
- നിയമം ചെയ്തിലുത്തമം
- അന്യത്ര ദീർഘം ചെയ്തീടാം
- ഗാനെ ഹ്രസ്വസ്വരത്തിലും
താലപര്യാൎത്ഥം : കിളിപ്പാട്ടുകളിൽ വൃത്തങ്ങൾക്കു നാലു പാദങ്ങളും 190 പാദങ്ങൾക്കു മുഖ്യമായി മാത്രാനിയമവും ഒരു വിധത്തിൽ അക്ഷരനിയമവുമായി പ്രയൊഗങ്ങൾ നടക്കുന്നതാകകൊണ്ട മാത്രാവൃത്തങ്ങളാക്കി കല്പിക്കപ്പെടുന്നു. ഇതുകളെ പാട്ടാക്കി ചൊല്ലുമ്പൊൾ ഗാനരീതിയെ അനുസരിച്ചു ഹ്രസ്വസ്വരങ്ങളെയും ദീർഘമാക്കി ചൊല്ലിയാൽ വിരൊധമില്ലാത്തതിനാൽ ഗുരുക്കളെക്കൊണ്ട നിയമം പാടില്ലാത്തതിനാൽ വെണ്ടുന്ന ലഘുക്ഷരങ്ങളെക്കൊണ്ട ലക്ഷണങ്ങൾ പറയപ്പെടുന്നു. അന്യസ്ഥാനങ്ങളിലും ലഘു പ്രയൊഗിച്ചെങ്കിൽ അത ഗാനരീതികൊണ്ട ചെർച്ചപൊലെ ഗുരുവാക്കാമെന്നൎത്ഥം.
(൪)
- ഇരുപത്തെട്ടു മാത്രയ്ക്കു
- പാടെ വൃത്തം വിളംബിതാ
- മാത്ര നാലു കുറഞ്ഞെങ്കി-
- ലതിൽ സന്നതയാമത
(൫)
- മാത്രാവിംശതിയെന്നകിൽ
- ശിഖരിണ്യല്പ്ല,താന്യഥം
- സാധാരണീയുഗമലഘി
- ലഘ്വയുഗ് മാതു മംഗളാ
(൬)
- ക്രമികാ പതിനെട്ടെങ്കിൽ
- പതിനാറെങ്കിലാദൃതാ
- ഇങ്ങനെ മാത്രയും പെരു-
- മക്ഷരങ്ങൾക്കു സംഖ്യകൾ
190. ദ്രാവിഡവൃത്തങ്ങൾ ഈരടികളെന്ന സങ്കല്പം "വൃത്തമഞ്ജരി' കാരനാണ് എടുത്തു പറഞ്ഞത്. യഥാൎത്ഥത്തിൽ പണ്ട് അങ്ങനെയൊരു ബോധം പ്രചാരത്തിലുണ്ടായിരുന്നില്ല. 'രാമചരിത' ത്തിലും കണ്ണശ്ശക്കൃതികളിലുമെല്ലാം നാലടികളെന്ന ഏകകം (unit)സ്വീകരിച്ചിട്ടുള്ളതോർക്കുക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |