4
ഉത്തരം - തല, കണ്ണ്, മൂക്ക്, കയ്യ്, കാല്, പിറക്കണം, ഇരിക്കണം, വരണം, കാണണം - ഇത്യാദി.
ചോദ്യം - തുളുവാക്ക് ഏതെല്ലാം?
ഉത്തരം - ഇല്ലം, അരി, വിശത്തി, ഊൺ, ചൊമ, - ഇത്യാദി.
ചോദ്യം - കന്നടം ഏതെല്ലാം?
ഉത്തരം - മന, എല, - ഇത്യാദി.
എന്നാൽ വാക്കുകൾ അതാത് ഭാഷയിലാകുമ്പോൾ ചില സ്വരങ്ങൾക്കും ചില വ്യഞ്ജനങ്ങൾക്കും അല്പഭേദം ഉണ്ട്. ഓളം, താക്കോൽ, തൊടം, താളി, ഒറങ്ങുന്നു, തല്ലുന്നു, കരയുന്നു, ഇങ്ങനെ ചിലത് മലയാളത്തിൽ നൂതനങ്ങളായിട്ടും ഉണ്ട്11. ക്രമേണ പിന്നെ പിന്നെ ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് മുതലായ അന്യഭാഷകളിൽ നിന്ന് എടുത്തതായും ഉണ്ട്.
അതിനാൽ പ്രസിദ്ധശബ്ദങ്ങളെക്കുറിച്ച് പുസ്തകം പ്രവൃത്തിക്കുന്നു.
ഇതിലെ ക്രമം: ൧-അക്ഷരകാണ്ഡം ; ൨-സന്ധികാണ്ഡം; ൩-പദകാണ്ഡം; ൪- സമാസകാണ്ഡം; ൫- ധാധുകാണ്ഡം; ൬-ക്രിയാകാണ്ഡം; ൭ -പ്രയോഗകാണ്ഡം; ൮-അലങ്കാരകാണ്ഡം. ഇങ്ങനെ ൮ കാണ്ഡങ്ങളെ കൊണ്ടു പുസ്തകം പരിപൂർണമായിരിക്കുന്നു.
11. ഈ പദവർഗീകരണത്തിൽ അനവധാനതയും ഉപരിപ്ലവതയും കാണാം. ഇല്ലം, ഊൺ എന്നിവയും മനൈ, ഇലൈ, എന്നിവയും തമിഴിലും ഉണ്ട്.അതുപോലെ ശുദ്ധമലയാളപദങ്ങളായി ഉദാഹരിക്കുന്നവയിൽ ഉറങ്ങുന്നു(ഉറങ്കുകിറാൻ)എന്ന പദം വർത്തമാന കാല തമിഴിലും പ്രയോഗത്തിലുണ്ട്. ഗ്രന്ഥകാരന് മറ്റു ദ്രാവിഡഭാഷകളിലായി പറയത്തക്ക പരിചയം ഉണ്ടായിരുന്നില്ല എന്നാണ് ഈ വർഗീകരണം തെളിയിക്കുന്നത്. തുളുപദമാണെന്ന് കാണിക്കുന്ന വിശ്ശത്തി, പിശ്ശാത്തി(പേനക്കത്തി)ആയിരിക്കണം. തുളുവിലെ പദം 'ബീസത്തി'എന്നാണ്. ചൊമ(ചുമ) തുളുവിൽ 'കെമ്മോ' ആണ്. ഊണ് തുളുവിൽ 'ഉണസ്' എന്നാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sandeep koodal എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |