146
വൈക്കത്ത സദ്യ സദ്യയെന്ന പറയെണ്ടതാണ്. തൃശൂർ പൂരം പൂരംതന്നെ, ഇത്യാദി 187
(൨0) ലൊകൊക്തി ----------------------------
ശബ്ദങ്ങൾക്ക അവയവാർത്ഥസംബന്ദം കൂടാതെ ഓരൊ താല്പ
ര്യാർത്ഥത്തൊടുകൂടി ലൊകത്തിൽ പ്രസിദ്ധപ്പെട്ട ശബ്ദങ്ങളെ ഉചിത മായി പ്രയൊഗിക്കുന്നത ലൊകൊക്തിയാകുന്നു.
ഉദാ : ഒരാൾ പറയുന്നു --- എടെ, താൻ കല്യാണത്തിന്ന
പൊയില്ലയൊ ? അമ്പമ്പാ, അതിന്റെ ഘൊഷം പറയാൻ കഴി യുമൊ ? അയാൾ അടിയന്തിരം പൊടിച്ചുവാരിക്കളഞ്ഞു. നെടുമ്പുര കളൊക്കെ തിരുതകൃതിതന്നെ. വിതാനം പൊടിപൊടിയായിരുന്നു. നദ്യയുടെ പ്രഥമൻ മണിമണി ആയിരുന്നു. കൂട്ടുവാൻ കിളികിളി ആയിരുന്നു. ആകെപ്പാടെ ഭക്ഷണം ഹരിയോഹരിതന്നെ. അയ്യടാ, സദര താൻ കണ്ടില്ലയൊ ? ഇനിയെങ്കിലും പിടിപിടിയെന്ന പൊയാൽ കൊരെ കാണാം. എന്നാൽ എച്ചില വീണിട്ട വഴി അറുവഷളായി. അതിനാൽ സൂക്ഷിച്ച പൊണം. കരിമരുന്ന പ്രയൊഗം കൊലാഹലംതന്നെ. അതിനിടയിൽ ഒരു എമ്പൊക്കി ആ കരിമരുന്നിൽ തികതത്താ എന്നായി. പിന്നെ അവന്റെ കഥ ഗൊവിന്ദ ഗൊവിന്ദ ഗൊവിന്ദതന്നെ. അതിനെപറ്റി അല്പം വ്യവ ഹാരം ഉണ്ടായത ആവണ്ണക്കെണ്ണയായി. എന്നാൽ oരം അടിയന്തരം കൊണ്ട ജനങ്ങളുടെ സന്തൊഷം ശിവശിവ എന്നെ പറയാവു. അയാൾ ചിലവിന രം അടിയന്തിരം കഴിയുന്നവരെ കണ്ണടച്ചിരുന്നചിലവിന oരം അടിയന്തിരം കഴിയുന്നവരെ കണ്ണടച്ചിരുന്ന ചില ലുബ് ധന്മാർ ശുദ്ധ തീവാളിയാണെന്നും അയാളെ പറയുന്നുണ്ട. അവർതന്നെ അബദ്ധകക്ഷികളാകുന്നു. അവർ പണം സൂക്ഷിച്ച ചക്ക തിന്നട്ടെ. അങ്ങിനെ പറഞ്ഞാൽ തെങ്ങയാണ എന്നും മറുകക്ഷിക്കാർ പറയുന്നു. ഏതെങ്കിലും അയാളുടെ കയ്യിലുള്ള തൊക്കെ മംഗളം പാടി. ഇങ്ങനെ ഉള്ള വാക്കിൽ അമ്പമ്പം, പൊടിച്ചുവാരി, ഹരിയൊഹരി, അയ്യടാ, തികതത്താ, മംഗളം പാടി ഇങ്ങനെയുള്ള വാക്കുകൾക്കു അവയവാർത്ഥം കൂടാതെ അത്ഭുതം, വളരെ ചിലവിട്ടും,
187 . രണ്ടുദാഹരണങ്ങളിലും ചമൽക്കാരമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |