132
ക്കുന്നു അത സാധാരണധർമ്മമാകുന്നു. മുഖത്തിന്നും ചന്ദ്രനും സകലജന സന്തൊഷകരം സാധാരണധർമ്മമാകുന്നു. കണ്ണിന്നും പത്മദളത്തിന്നും സമവിസ്താരം ആകൃതി മുതലായതും, കരിംക്രവളപ്പൂവിന്നും കണ്ണിന്നും നീലവൎണ്ണത്വവും സാധാരണധർമ്മമാകുന്നു. മുത്തിനും മുല്ലമൊട്ടിനും പല്ലിനും ആകൃതി ധാവള്യം മുതലായതാകുന്നു. വാക്കിന്നും അമൃതാദിക്കും മാധുര്യാദിഗുണം സാധരണധൎമ്മമാകുന്നു. ഇങ്ങനെ പ്രസിദ്ധങ്ങളെക്കൊണ്ട എല്ല ഉപമാനൊപമെയങ്ങൾക്കും സാധരണധർമ്മം കല്പിക്കണം. സാദൃശ്യത്തെ പറയുന്ന ശബ്ദം ഉപമാവാചകമാകുന്നു. പൊലെ, ശരി, തുല്യം ഇത്യാദി . സ്വഭാവൊക്തി മുതലായി ചില അലങ്കാരങ്ങൾക്കു ഉപമാനാദ്യപെക്ഷ വെണമെന്നില്ല. അതുകൾക്കു വിധം വെറെയാകുന്നു.
(൧) ഉപമാലങ്കാരം
പ്രസിദ്ധങ്ങളായിരിക്കുന്ന ഉപമാനൊപമെയങ്ങൾക്കു നല്ല സാദൃശ്യം ഏത വാക്യത്തിൽ പറയുന്നു, അവിടെ ഉപമാലംകാരം ഭവിക്കുന്നു. ഉദാഃ മഹാരാജവിന്റെ മുഖം ചന്ദ്രനെപൊലെ ആനന്ദകരമായിരിക്കുന്നു. വാക്ക അമൃതുപൊലെ അധുരമായിരിക്കുന്നു. കയ്യ കല്പവൃക്ഷമ്പൊലെ സർവാഭീഷ്ടത്തെ കൊടുക്കുന്നു; എംകിലും കൊപിച്ചാൽ അന്തകൻ എന്നപൊലെ ഭയംകരനായും ഇരിക്കുന്നു. ഇങ്ങനെ പൂർണ്ണൊപമാ രം മഹാരാജാവിനെ ശരീരസൗന്ദര്യത്തുംകൽ കാമദെവനും കാമദെവന ശരി രം രാജാവുതന്നെ. സ്വർഗ്ഗത്തിൽ ഇന്ദ്രന അത്ര ഗർവ വെണ്ട; ഭുലൊകത്തിൽ ഇപ്പൊൾ രം മഹാരാജാവുണ്ട. ഇവിടെ ഉള്ള സഭക്ക പരം അവിടെ സുധർമ്മം എന്ന സഭയുണ്ടെന്നു ഭാവിക്കുന്നു. എംകിൽ ആയിക്കൊട്ടെ. ഇത്യാദി വാകുകളിൽ ഉപമാഭെദമാകുന്നു. വാചകവും ധർമ്മവും പ്രസിദ്ധികൊണ്ടതൊന്നുന്നെടത്ത പ്രയൊഗിച്ചെ കഴിയുവെന്നില്ലാ. ഉദാഃ ചന്ദ്രാനനെ, മതിമുഖി, മാന്മിഴിയാളെ, തെന്മൊഴി എന്നുമാവാം. ചന്ദ്ര
173, ഉപമാനം പ്രസിദ്ധമായിരിക്കണമെന്നേ ഉള്ളൂ. ഉപമേയത്തിനു കൂടി ആ വിശേഷണം കല്പിച്ചിരിക്കുന്നത് സാധുവല്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |