താൾ:Kerala Bhasha Vyakaranam 1877.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭെദങ്ങളെ സന്ധിമുതൽക്രമെണ ചുരുക്കത്തിൽ പറയുന്ന167. പ്രസി ദ്ധങ്ങൾക്ക പ്രസിദ്ധന്മാരായ ഭാഷാകവികളുടെ പ്രയൊഗങ്ങളും എഴു തുന്നു. കവനത്തിന്റെ സന്ധിയിൽ ചൊല്ല എന്നതിന്നമെൽ പദം വരുംപൊൾ ചൊൽ-ആദെശം വരുംഃ ചൊൽകേട്ട. മഹാ എന്ന തിന്ന മാ ആദെശം വരാം പൈങ്കിളി പെണ്ണ. യി-എന്നതിന്ന ഇകാ രത്തിന ലൊപം വരും ഃ ഹെതുവായ് നിങ്ങൾക്കു തങ്ങളിൽ ചെരു വാൻ നിഷെധത്തിൽ ആതെ എന്നതിന്ന കൊണ്ടുന്ന കൂട്ടാം ; വെണ്ടാ എന്നതിന്ന വകാരലൊപം വരുത്താം ഃ അവക്ക എന്നതിൽ അവ എന്നതിന്ന ഒ ആദെശം വരാം ഃ മുൻപെന്നടത്തെ മുൽ എന്നും മുൻ എന്നും ആദെശവും വരാം.

ഉദാഃ ചെയ്യാതെ കണ്ട-ചെയ്യണ്ടാ, വരുന്നവർക്ക-വരുന്നൊർക്ക, മുൽപാടുനൈഷധൻ, മുൻ ചൊന്ന വാക്കുകൾ. വശമെന്നതിന്ന അനുസ്വാരലൊപം വരാം ഃ വശം ആക്കുക-വശാക്കുക. വെണം എന്നടത്ത വകാരലൊപം വരാംഃ ചെയ്യവെണം-ചെയ്യെണം ഇത്യാ ദിയിൽ ചെയ്ത എന്നെങ്കിൽ കുകാരലൊപവും ഊഹിക്കണം. മനസ്സ എന്നതിന്ന മനമെന്നും അതിനുമെൾ വ്യജ്ഞനാദിപദം വന്നാൽ അനുസ്ാരലൊപവും വരുംഃ മനക്കാമ്പിൽ, മനതാരിൽ. കെറി എന്നതിന്ന ഏറി എന്നും വരുന്നുഃ പൂർവ്വാദ്രിശൃംഗങ്ങളെറി. കല്ലിന്നു കൽ എന്നു വരുംഃ കൽപണി. എന്റെ എന്നതിന്ന എൻ എന്നു വരുംഃ എൻ മാനിനി ഇത്യാദി.

പ്രഥമാദിപദങ്ങളിൽ ചി ഭെദംഃ താൻ എന്ന പദം അർത്ഥ വിശെഷം കൂടാതെ പരിഷ്‍കാരത്തിന്നായി എല്ലാ നാമങ്ങൾക്കും ഏകവിഭക്തിയിങ്കലും ചെർക്കാം. ഭാവി ക്രിയക്ക വരൂതാക, ചെയ്യൂ താക, കൊടപ്പൂതാക എന്ന പ്രയൊഗിക്കാം.


167. കവനഭാഷാരീതിയുടെ സവിശേഷതകളായി ഗ്രന്ഥകാരൻ ഉദാ ഹരിക്കുന്ന പ്രയോഗങ്ങളിൽ പലതും കവനേതരഭാഷയിലും പ്രയോഗസാധുത്വ മുള്ളവയാണെന്ന് കാണാം. ഇക്കാര്യം ഗ്രന്ഥകാരൻ ഇനിയൊരിടത്ത് സൂചി പ്പിക്കുന്നുമുണ്ട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/135&oldid=162077" എന്ന താളിൽനിന്ന് ശേഖരിച്ചത്