താൾ:Kerala Bhasha Vyakaranam 1877.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 122
പറഞ്ഞൊളാം വർത്തമാനം ഊണ കഴിഞ്ഞിട്ടു. കാണുന്നു ഞാൻ
ലൊകത്തിൽ അറിവുകൂടാതെ നടന്ന വലഞ്ഞു മൂഢന്മാർ ദുഃഖിക്കു
ന്നതായും ; സുഖിക്കുന്നത അഭ്യാസം നല്ലവണ്ണം വിദ്യകളിൽ ഏതി
ലെംകിലും ഉള്ളവരായും നെരും മര്യാദയും ഉള്ളവർ ജനങ്ങളാൽ ബഹു മാനിക്കപ്പെട്ടവരായും ആണ. ഇതിൽ ആദ്യം നാല പദം കർത്തൃപ്രധാനം ; പിന്നെ നാലു പദം ആകാംക്ഷപൂരണം. ശിഷ്ടത്തിൽകർത്തൃപ്രധാനവും ആകാംക്ഷപൂരണവും കലർന്നിരിക്കുന്നു. ഏകവാക്ക്യമായി വിചാരിച്ചാൽ ആകാംക്ഷാ പൂരണം തന്നെ ആവും.ഇതിൽ പ്രകാരം എന്നർത്തമുള്ള ആണ എന്ന പദം മൂന്നു വാക്ക്യങ്ങളൊടും ചെർന്നിട്ടും കാണുന്നു എന്ന ക്രിയയൊടസംബന്ധിക്കുന്നു.ആകാംക്ഷാപൂരണംതന്നെ.നളചരിതം പാട്ടിൽ കർത്തൃപ്രധാനം :ആർയ്യയായുള്ള ദമയന്തി നിന്നുടെ ഭാര്യയായി വന്നു അതിൽതന്നെആകാംക്ഷാപൂരണം ഉണ്ടായി വരു: തൽസ്വയംവരാഡംബരം വെണ്ടാ വഷാദം ലഭിക്കും നിനക്കവൾ. എന്നാൽ മിശ്രത്തിൽ പദങ്ങളെ മാറ്റിവെക്കാമെംകിലും അസംബന്ധാർത്ഥം തൊന്നാതെകണ്ട പ്രയൊഗിക്കണം.
ചൊദ്യം ---എങ്ങിനെ ആയാൽ അസംബന്ധമാകുന്നു.

ഉത്തരം---ഇന്ന മാവുമ്മെലുള്ള മാങ്ങയൊക്കെ തല്ലിയെടുത്ത ഭരണി

     നിറച്ചു ഉപ്പിലിട്ടു, പിന്നെ പകലെ കളിച്ചു. എന്നടത്ത 0രം 
     പദങ്ങളെ മിശ്രമാക്കുംപൊൾ ഇന്ന ഭരണിയൊക്കെ 
    തല്ലിയെടുത്തിട്ട പിന്നെ ഉപ്പിൽ നിറച്ചുള്ള മാവുമ്മെൽ പകല 
    മാങ്ങ കളിച്ചു എന്നു അസംബന്ധം. കുഞ്ഞിനെ എടുത്ത 
    മെലെ ചളികളഞ്ഞു വിരിച്ച കിടത്തണമെന്നുള്ളടത്ത 
   കുഞ്ഞിനെകളഞ്ഞ ചളിയെടുത്ത മെലെ വിരിച്ച കിടത്തണം 
  എന്നഅസംബന്ധം. ഇങ്ങനെ പദസമ്മിശ്രം വരുന്നതിൽ വിപ
  രീതാർത്ഥം തൊന്നത്തക്കവണ്ണം ഉള്ള മാറ്റമാകുന്നൂ.
 കവനരീതി എങ്ങിനെ ഉദാ : അതിന സാധാരണവാക്കുക

ളിൽനിന്നു പല ഭെദങ്ങൾ പ്രസിദ്ധങ്ങളായി ഒള്ളതാകകൊണ്ട ആ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/134&oldid=162076" എന്ന താളിൽനിന്ന് ശേഖരിച്ചത്