ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
121
കൊണ്ട ഇങ്ങനെ ഉള്ളടത്തും രീതിയിംകൽകർത്തൃപ്രാധാന്യംതന്നെ.എന്നാൽ 0രം കർത്താവഎടക്കൊഒടുക്കമൊക്രിയയൊടടുത്തൊപ്രയൊഗിച്ചാലും കർത്തൃപ്രധാനരീതിതന്നെ.
ഉദാ : ജ്ഞാനം മൂഖ്യസാദ്ധ്യമെന്നറിഞ്ഞ ചിലർ പല ശാസ്ത്ര ങ്ങളെയും പഠിക്കുന്നു. ഒരു വിചാരം കൂടാതെ ഭക്ഷണസുഖത്തെ മാത്രം ചിലർ അനുഭവിക്കുന്നു. ഇങ്ങനെ ഉളളടത്ത കർത്താവ എട ക്കെംകിലും കർത്തൃപ്രധാനരീതിതന്നെ. ശരീരത്തിന്റെ നശ്വരതയും പരൊപകാരപുണ്യത്തിന്റെ മഹത്വവും അറിയപ്പെടുന്നമനുഷ്യ രാൽ ജീവിച്ചിരിക്കുന്ന ദിവസങ്ങളിൽ രെക്ഷിക്കപ്പെടെണ്ട ദെഹ ത്തിന്ന വൃത്തിക്കുമാത്രം പ്രതിപലത്തൊടുകൂടെ കഴിയുന്നടത്തൊളം കാലം പരൊപകാരത്തിന്ന യത്നം ചെയ്താൽ പ്രയത്നഫലം പരസ്പ രൊപകാരമായിട്ട സൃഷ്ടികർത്താവായ ദൈവത്തിന്റെ പ്രീതിക്ക പാത്രങ്ങളായി ഭവിക്കുമെന്ന ഞങ്ങൾ വിചാരിക്കുന്നു. ഇങ്ങനെ വലിയവാക്യങ്ങളിൽ പല കർത്താവും പല ക്രിയകളും എടക്കു വന്നാലും കർത്തൃപ്രധാനരീതിതന്നെ.
ചൊദ്യം---ആകാംക്ഷാപൂരണരീതി എങ്ങിനെ ഉത്തരം---അത ചെറിയ വാക്ക്യങ്ങളായിതന്നെ പ്രയൊഗിക്കാം.
ഉദാ : ഉണ്ടതിവിടെയാണ ഞങ്ങൾ 0രം വാക്യത്തിൽ ഉണ്ടതെന്ന കെൽക്കുമ്പൊൾ സ്തലത്തിൽ ആകാംക്ഷാ വന്നു ഇവിടെ യെന്ന പൂരിപ്പിച്ചു. സ്ഥലം കെട്ടപ്പൊൾ ഭക്ഷണകർത്താവിൽ ആകാംക്ഷാ വന്നു ഞങ്ങൾ എന്നു പൂരിപ്പിച്ചു. ഇങ്ങനെ ഉള്ള ആകാംക്ഷയെ പൂരിപ്പിക്കുന്ന ക്രമത്തിൽ വാക്ക്യം പ്രയൊഗിക്ക ആകുന്നു. ഇതിന്മണം തരണം പുസ്തകം നാളെത്തന്നെ, നൊക്കണം സംശയങ്ങൾ ഉണ്ട് പലതും, തരാം നൊക്കീട്ട നാലുദിവസം കഴിഞ്ഞാൽ-- ഇങ്ങനെ ആകാംക്ഷാ പൂരണം.
ചൊദ്യം- --സമ്മിശ്രം എങ്ങനെ.
ഉത്തരം --- രണ്ടുവിധവും കലർന്നിട്ടുള്ളതാകുന്നു.
ഉദാ : എന്റെ സ്റ്റെഫിതനെ കണ്ടത സന്തൊഷമായി. കളി ച്ചാലും വെഗം തെക്കെ കൊളത്തിൽ ; ഊണ ഒരുമിച്ചു വെണം,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |