താൾ:Kerala Bhasha Vyakaranam 1877.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118

പ്രയൊഗകാണ്ഡം

ചൊദ്യം--വാക്യം എന്ത.

ഉത്തരം--കാരകങ്ങളെ ക്രമമായി ക്രിയകളൊടു ചെർത്തിട്ടുള്ള പദങ്ങളുടെ കൂട്ടമാകുന്നു.

ചൊദ്യം--വാക്യപ്രയൊഗഭെദം എങ്ങനെ.

ഉത്തരം-- കത്താ‌ൎവിൽ ക്രിയയെയും കർമ്മത്തിൽ ക്രിയയായും രണ്ടവിധം.

ഉദാ: കത്താ‌ൎവിൽ : ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന ദാശരഥി രാമൻ- വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ട വിശ്വാമിത്രന്റെ കാക്കൽ വീണു നമസ്കരിച്ചു(൧). വിശ്വാമിത്രൻ രാമനെ കൂട്ടിക്കൊണ്ട സിദ്ധാശ്രമത്തിലെക്ക പൊയി(൨). പിന്നെ താടകയെ കൊല്ലിച്ചിട്ടു സിദ്ധാശ്രമത്തിൽ ചെന്ന യാഗം വെണ്ടുംവണ്ണം തുടങ്ങി(൩). അപ്പൊൾ മുടക്കാൻ വന്ന സുബാഹു പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച യാഗം മുഴുമിച്ചു(൪). അതിന്റെ ശെഷം രാമനെ കൂട്ടിക്കൊണ്ട മിഥിലാ രാജധാനിയിൽ ചെന്നിട്ടു ത്രിയംബകമെന്ന വില്ലൊടിച്ച മിഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ച രാമനെ കൊണ്ട സീതയെ വിവാഹം ചെയ്യിച്ചു(൫). അതിനാൽ ദശരഥാദിരാജാക്കന്മാരെയും സന്തൊഷിപ്പിച്ച സകുടുംബരായ രാമലക്ഷ്മണഭരതശത്രുഘ്നന്മാരെ അയൊദ്ധ്യയിലെക്ക അയച്ചു(൬). അവർ അയൊദ്ധ്യയിൽചെന്ന കുറെക്കാലം സുഖമായി വസിച്ചു(൭). ഇങ്ങനെ കത്താ‌ൎവ പ്രധാനമായി അന്വയികുന്നു. രണ്ടുമുതൽ ആറുവരെ വിശ്വാമിത്രൻ എന്ന കർത്താവ പ്രധാനമാകുന്നു. ഏഴാമത അവർ എന്ന പ്രധാനമാകുന്നു. കർമ്മത്തിൽ ക്രിയകൾക്കു പെടു എന്ന കർമ്മപ്രാധാന്യസൂചകമായി ഒരു പ്രത്യയം ഭൂതാദികാല പ്രത്യയത്തിന്റെ ആദ്യത്തിൽ ചെക്കൎണം. അതാത ധാതുക്കൾക്ക വിധിച്ച കായ്യൎങ്ങളും വരുന്നു.


163. പല കാരകബന്ധങ്ങളുമുള്ള നാമങ്ങളെ നിശ്ചിതക്രമത്തിൽ ക്രിയയുമായി അന്വയിക്കുമ്പോൾ വാക്യമാകുന്നു എന്നു സാരം.

164. കത്തൎരിപ്രയോഗവും കമ്മൎണിപ്രയോഗവും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/130&oldid=162072" എന്ന താളിൽനിന്ന് ശേഖരിച്ചത്